വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
വൈദ്യുതി ഉപഭോക്താക്കൾക്ക് ബോധവത്കരണ ക്ലാസ്
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ഒക്ടോബർ 10 വ്യാഴാഴ്ച രാവിലെ 10.30ന് തളിപ്പറമ്പ് റിക്രിയേഷൻ ഹാളിൽ നടക്കും. റെഗുലേറ്ററി കമ്മീഷൻ അംഗം അഡ്വ. എജെ വിൽസൺ ഉദ്ഘാടനം ചെയ്യും. കംപ്ലയൻറ്സ് എക്സാമിനർ ഭുവനേന്ദ്ര പ്രസാദ്, റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറി സതീഷ് ചന്ദ്ര എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.
പ്രവാസി പരാതി കമ്മിറ്റി യോഗം
നവംബറിൽ ചേരുന്ന ജില്ലാ പ്രവാസി പരാതി കമ്മിറ്റി മുമ്പാകെ അപേക്ഷകൾ, പരാതികൾ സമർപ്പിക്കാൻ താൽപര്യമുള്ള പ്രവാസികൾ ഒക്ടോബർ 15ന് വൈകിട്ട് അഞ്ചിനകം കൺവീനർ, ഡെപ്യൂട്ടി ഡയറക്ടർ കണ്ണൂർ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവിൽ സ്റ്റേഷൻ അനക്സ് കണ്ണൂർ എന്ന വിലാസത്തിലോ jdlsgdknr@gmail.com ഇ മെയിൽ വിലാസത്തിലോ സമർപ്പിക്കണം. ഫോൺ 04972700081
ക്വട്ടേഷൻ
പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ ഉപകരണങ്ങൾ, മറ്റ് സാധനങ്ങൾ ഗർഹണം ചെയ്തു നൽകുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഒക്ടോബർ 15 രാവിലെ 11 ന് ക്വട്ടേഷൻ നടക്കും. ഫോൺ: 0490 2445355
താൽപര്യപത്രം ക്ഷണിച്ചു
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി നടത്തുന്ന തൊഴിൽ നൈപുണ്യ പദ്ധതിയിൽ പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. പരിശീലനം നൽകുന്ന സ്ഥാപനം ഗവ. രജിസ്ട്രേഷൻ, പരിശീലനം നൽകി മുൻ പരിചയം, ഗുണമേന്മ എന്നിവ ഉള്ളവരാകണം. മുൻ വർഷങ്ങളിൽ ട്രെയിനിംഗ് നൽകിയതിന്റെയും പ്ലേസ്മെന്റ് നൽകിയതിന്റെയും റിപ്പോർട്ട് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ സീൽഡ് കവറിൽ ഒക്ടോബർ 22ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. ഫോൺ : 0497 2700596
ട്രേഡ്സ്മാൻ നിയമനം
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ടിഎച്ച്എസ്എൽസി, ഐടിഐ എന്നിവയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ അസ്സൽ, പകർപ്പുകൾ സഹിതം ഒക്ടോബർ 14ന് രാവിലെ 10ന് കോളേജിൽ ഹാജരാകണം. ഫോൺ: 9497763400
കണ്ണൂർ ഗവ. ഐടിഐ കെട്ടിടോദ്ഘാടനം 17 ന്
കണ്ണൂർ ഗവ. ഐടിഐ ഇന്റർനാഷണൽ ഐടിഐയായി മാറുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിർമ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 17 ന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
പെൻഷണർമാർ രേഖകൾ സമർപ്പിക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പെൻഷൻ പാസ് ബുക്ക്, റേഷൻകാർഡ് എന്നിവയുടെ പകർപ്പും, താമസിക്കുന്ന പഞ്ചായത്ത്/ കോർപ്പറേഷൻ/ മുനിസിപ്പാലിറ്റിയുടെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവയും സമർപ്പിച്ചിട്ടില്ലങ്കിൽ ഒക്ടോബർ 16 നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം. അല്ലാത്ത പക്ഷം വിധവാ പെൻഷൻ തുടർന്ന് ലഭിക്കില്ലന്ന് മത്സ്യബോർഡ് റീജ്യനൽ എക്സിക്യൂട്ടീവ് അറിയിച്ചു. ഫോൺ: 0497 2734587
ഗസ്റ്റ് അധ്യാപക ഒഴിവ്
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 16ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ 04972746175
കെൽട്രോൺ കമ്പ്യൂട്ടർ കോഴ്സുകൾ
കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചേർസ് ട്രെയിനിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് സേഫ്റ്റി ആന്റ് എൻവയോൺമെന്റ് കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0460 2205474, 0460 2954252