വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

ഭരണഭാഷാ വാരാഘോഷം;   ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന്

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് മലയാളം വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷം സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 11 ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് സെമിനാര്‍ ഹാളില്‍ കെ.വി സുമേഷ് എംഎല്‍എ നിര്‍വഹിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ.ടി ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര മുഖ്യാതിഥിയാകും. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ‘എഴുത്തുകാരന്റെ വായനാ പ്രപഞ്ചം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ‘മലയാള ഭാഷയുടെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് സീനിയര്‍ സബ് എഡിറ്റര്‍ കെ.സി സുബിന്‍ പ്രഭാഷണം നടത്തും. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചര്‍, ഐ ആന്‍ഡ് പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ പദ്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ സി.പി സന്തോഷ്, ഐക്യൂഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. നിഷ നമ്പ്യാര്‍, മലയാളം വകുപ്പ് അധ്യക്ഷ ഡോ ശ്യാമള മാനിച്ചേരി, യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടി.കെ ഷാനിബ, മലയാളം അസോസിയേഷന്‍ സെക്രട്ടറി സി. അനോഹിത എന്നിവർ സംസാരിക്കും.

താല്കാലിക ഒഴിവ്

മാങ്ങാട്ടു പറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍  ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ധോബി, സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ ക്യാരിയര്‍ വിഭാഗങ്ങളില്‍    താല്‍ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ നാലിന് രാവിലെ 10.30 ന് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം. മുന്‍ പരിചയമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എത്തണമെന്ന് കമാണ്ടന്റ് അറിയിച്ചു. ഫോണ്‍; 04972781316

പരീക്ഷഫലം പ്രസിദ്ധീകരിച്ചു

ഐ എച്ച് ആര്‍ ഡി 2024 സെപ്റ്റംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി ജി ഡി സി എ), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി ഡി റ്റി ഒ എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി സി എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി സി എല്‍ ഐ എസ്) കോഴ്‌സുകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ അറിയാം. www.ihrd.ac.in വെബ്‌സൈറ്റിലും ഫലം ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ നവംബര്‍ 12 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും നവംബര്‍ 15 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ഫെബ്രുവരിയിലെ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍  നവംബര്‍ ഏഴിനകവും 200 രൂപ ലേറ്റ് ഫീയോടുകൂടി നവംബര്‍ 11 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0471 2322985

സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ എയര്‍പോര്‍ട്ട് നമ്പര്‍ രണ്ട് കണ്ണൂര്‍ തലശ്ശേരി ആറ് മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹന ക്വട്ടേഷന്‍ ക്ഷണിക്കുന്നു. നവംബര്‍ 11 ന് വൈകുന്നേരം മൂന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വിശദവിവരം ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്. ഫോണ്‍ – 9446668533

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ടിന് രാവിലെ 10 മുതല്‍ ഒന്ന് വരെയാണ് പ്രയുക്തി എന്ന പ്ലേസ്‌മെന്റ് ഡ്രൈവ്. എച്ച് ആര്‍ അഡ്മിന്‍, അക്കൗണ്ടന്റ്, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, മള്‍ട്ടി ടെക്‌നിഷ്യന്‍, ഹൗസ് കീപ്പിംഗ് അസോസിയേറ്റ് (റൂം ബോയ്‌സ്), കുക്ക്, കാഷ്യര്‍/അക്കൗണ്ട് അസിസ്റ്റന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, കിച്ചണ്‍ സ്റ്റീവാര്‍ഡ് (ക്ലീനിങ്) ഇന്‍ഷ്യുറന്‍സ് ഏജന്റ്, സഹായിക് (ഫ്രീലാന്‍സിങ്) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എട്ടാം ക്ലാസ്, എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം, ബി കോം, ബി കോം വിത്ത് ടാലി, ഐ ടി ഐ / ഐ ടി സി/ ഡിപ്ലോമ (ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ / റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്) എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയുമായി എത്തണം. ഫോണ്‍ : 04972703130

ലോക പക്ഷാഘാത ദിനാചരണം നടത്തി

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ ജില്ലാ ആരോഗ്യവകുപ്പിന്റെയും ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിന്റെയും ആഭിമുഖ്യത്തില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.  ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ.സുമിന്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മൈമും ഫ്ലാഷ് മോബും അവതരിപ്പിച്ചു. ‘സ്ട്രോക്കിനെ തോല്‍പ്പിച്ച് മുന്നേറാം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ജീവിത ശൈലി രോഗങ്ങളാണ് ഒരാളെ പക്ഷാഘാതത്തിലേക്കും നയിക്കുന്നത്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം തുടങ്ങിയ കാരണങ്ങളെല്ലാം പക്ഷാഘാതത്തിന് കാരണമാകുന്നു. അമിത രക്തസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവുള്ളവര്‍, ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍, ഹൃദയ സംബന്ധമായ തകരാറുള്ളവര്‍, ഹൃദയമിടിപ്പ് ക്രമമല്ലാത്തവര്‍ എന്നിവരിലൊക്കെ പക്ഷാഘാത സാധ്യത കൂടുതലാണ്. ശരിയായ ജീവിത ശൈലി പിന്തുടരുകയാണ് ഇതിനെ മറികടക്കാനുള്ള പോംവഴി. ഗവ.സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ബിജി വര്‍ഗീസ്, എന്‍.എച്ച്. എം. ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ബിന്‍സി രവീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീജ പീതാംബരന്‍, നഴ്സിങ് സൂപ്രണ്ട് തനൂജ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂര്‍ കൈരളി ഷോറൂമില്‍ ആറന്‍മുള കണ്ണാടിയുടെ പ്രത്യേക പ്രദര്‍ശനവും വില്‍പനയും

കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ കൈരളി ഷോറൂമില്‍ ആറന്‍മുള കണ്ണാടിയുടെ പ്രത്യേക പ്രദര്‍ശന വിപണനമേള നവംബര്‍ ഒന്നിന് ആരംഭിക്കും. മേളയില്‍ ലോകപ്രശസ്തമായ ആറന്‍മുള കണ്ണാടികളുടെ വൈവിധ്യമാര്‍ന്ന ശ്രേണി പത്ത് ശതമാനം വിലക്കിഴിവില്‍ ലഭിക്കും. രസം ഉപയോഗിച്ചുണ്ടാക്കുന്ന കണ്ണാടികളില്‍ നിന്ന് വ്യത്യസ്തമായി ചില്ലിന് പകരം പ്രത്യേക ലോഹക്കൂട്ടില്‍ ആണ് ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്. കേരളത്തില്‍ നിന്നും ആദ്യമായി ഭൂപ്രദേശ സൂചിക ബഹുമതി ലഭിച്ചിട്ടുള്ള ഉല്‍പന്നങ്ങളില്‍പ്പെട്ടതാണ് ആറന്‍മുള കണ്ണാടി. ഇവയ്ക്ക് പുറമെ വൈവിധ്യമാര്‍ന്ന കരകൗശല ഉത്പന്നങ്ങളും മേളയില്‍ ലഭ്യമാണ്. നവംബര്‍ 15 ന് മേള സമാപിക്കും. ഫോണ്‍ : 0497 2700379

ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ഒഴിവ്

കണ്ണൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം
ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.  എസ്എസ്എല്‍സി /തത്തുല്യം, കെ ജി ടി ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് എന്നിവയില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 18-41, നിയമാനുസൃത വയസ്സിളവ് ബാധകം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0497 2700831

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രത്തിലേക്ക് വിവിധ ഉപകരണങ്ങള്‍/ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സൂപ്രണ്ട്, ജില്ലാ ആശുപത്രി, കണ്ണൂര്‍ എന്ന മേല്‍ വിലാസത്തില്‍ നവംബര്‍ നാലിന് 12.30 നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം.

ലേലം

കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവിയുടെ അധീനതയില്‍ കണ്ണൂര്‍ റൂറല്‍ ഡിഎച്ച്ക്യൂ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗ്യമല്ലാത്തതുമായ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനം ലേലം ചെയ്യുന്നു. എം എസ് ടി സി ലിമിറ്റഡിന്റെ www.mstcecommerce.com വെബ്‌സൈറ്റിലെ  ഇഎല്‍വി പോര്‍ട്ടര്‍ മുഖേന നവംബര്‍ ഒന്നിന് രാവിലെ 11 മുതല്‍ 4.30 വരെയാണ് ഇ ലേലം ചെയ്യുക. ഫോണ്‍ : 9497931212

About The Author

Leave a Reply

Your email address will not be published. Required fields are marked *