വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
ഐടിഐയിൽ സീറ്റൊഴിവ്

കൂത്തുപറമ്പ് ഗവ. ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് എൻസിവിടി ഒരു വർഷ ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒക്‌ടോബർ 29ന് ഐടിഐയിൽ നേരിട്ട് ഹാജരാവുക.

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നു

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് മുഖേന കരാർ നിയമനം നടത്തുന്ന വിവിധ തസ്തികകൾ നിലനിർത്തുന്നതിന് അംഗീകാരം ലഭിക്കാനുള്ള അപേക്ഷ സർക്കാരിലേക്ക് സമർപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ചൊക്ലി ഗ്രാമപഞ്ചായത്ത് മാതൃകാ അങ്കണവാടി നിർമ്മാണ പദ്ധതിയിൽ ഒരു ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതമായി അനുവദിച്ചു.
ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണസമിതിയുടെ അംഗീകാരത്തോടെ സാങ്കേതിക സമിതി പരിശോധിച്ച് അംഗീകാര ശുപാർശ ലഭിച്ചിട്ടുള്ള അഡീഷണൽ ആക്ഷൻ പ്ലാൻ അംഗീകരിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ അതിരൂക്ഷമായ വന്യമൃഗ ശല്യം തടയുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ സോളാർ ഫാൻസിങ് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി വകയിരുത്തിയ 25 ലക്ഷം രൂപ അനുവദിക്കും.

യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, യു പി ശോഭ, സെക്രട്ടറി കെ വി മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് ആസൂത്രണ ഉപാധ്യക്ഷൻ ഗംഗാധരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

മരണാനന്തര ധനസഹായം വിതരണം ചെയ്തു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായിരുന്ന കൂടത്തിൽ വീട്ടിൽ വിനോദനുള്ള മരണാനന്തര ധനസഹായ തുക ഒരു ലക്ഷം രൂപയും ശവസംസ്‌കാര ചടങ്ങിനുള്ള 10,000 രൂപയും റീഫണ്ട് ഇനത്തിൽ 6750 രൂപയും കണ്ണൂർ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ പി.എം അബ്ദുൾ ഹക്കീം വീട്ടിലെത്തി കുടുംബത്തിന് കൈമാറി. ക്ഷേമനിധി സീനിയർ ക്ലാർക്ക് ടി. പ്രസീത, കേരള ഓട്ടോ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാണിക്കോത്ത് രവീന്ദ്രൻ, വാർഡ് വികസന സമിതി കൺവീനർ പി.പി പ്രകാശൻ എന്നിവർ പങ്കെടുത്തു.

തുല്യതാ ക്ലാസുകൾ ആരംഭിച്ചു

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകൾ ആരംഭിച്ചു. മുനിസിപ്പൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ മുതിർന്ന പഠിതാവിന് പുസ്തകങ്ങൾ നൽകി കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സെന്റർ കോ ഓർഡിനേറ്റർമാരായ സി വസന്ത, കെ.റീന, കെ.സുജാത, അധ്യാപകർ എന്നിവർ സംസാരിച്ചു.

ലക്ചറർ നിയമനം

പത്തനംതിട്ട കോന്നി കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്നോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫുഡ് ടെക്നോളജി വിഷയത്തിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം 20,000 രൂപ. അപേക്ഷ  ഓക്ടോബർ 30 വരെ സ്വീകരിക്കും. വിവരങ്ങൾക്ക് www.supplycokerala.comhttps://cfrdkerala.in/ സന്ദർശിക്കാം.

വെറ്ററിനറി ഡോക്ടർ നിയമനം

2024-25ലെ രാത്രി കാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ ഇരിട്ടി, പാനൂർ, പയ്യന്നൂർ, കല്യാശ്ശേരി ബ്ലോക്കുകളിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ രാത്രി കാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി ഡോക്ടറെ കരാറടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ എസ്.എസ്.എൽ.സി. ബുക്ക്, ബിരുദ സർട്ടിഫിക്കറ്റ്, കെ.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, പകർപ്പ് സഹിതം ഓക്ടോബർ 30ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04972700267

പട്ടികവർഗ്ഗ യുവജന സേന

ജില്ലയിലെ പട്ടികവർഗ മേഖലകളിലെ യുവതീ യുവാക്കൾക്കായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജില്ലാ തല പട്ടികവർഗ യുവജന സേന-ട്രൈബൽ യൂത്ത് ഫോഴ്സ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പട്ടികവർഗ വികസന ക്ഷേമ പ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും മോണിറ്ററിങ്ങിനും ഊരുകളിലെ ബോധവത്കരണ പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകർ പത്താം തരം അടിസ്ഥാന യോഗ്യതയുള്ള ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപെട്ടവരായിരിക്കണം. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 11 നകം കണ്ണൂർ സിവിൽ സ്റ്റേഷനിലെ പട്ടികവർഗ വികസന ഓഫീസിലോ, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ, ആറളം സൈറ്റ് മാനേജർ ഓഫീസിലോ എത്തിക്കണം. ഫോൺ: 04972700357

മെസ്സ് സൂപ്പർവൈസർ നിയമനം

കണ്ണൂർ ഗവ എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെസ്സ് സൂപ്പർവൈസർ (വനിത) നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ നാലിന് രാവിലെ പത്തിന് നടക്കും. വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കാം. ഫോൺ; 04972780225

താലൂക്ക് വികസന സമിതി

തലശ്ശേരി താലൂക്ക് വികസന സമിതി യോഗം നവംബർ രണ്ടിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും. യോഗത്തിൽ എല്ലാ വികസനകാര്യ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കൺവീനർ അറിയിച്ചു.

നിക്ഷേപക സംഗമം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ടൂറിസം, വനം, കൃഷി വകുപ്പുകളുടെയും സഹകരണത്തോടെ ഇൻവെസ്റ്റേഴ്സ് റിവ്യൂ മീറ്റ് ഒക്ടോബർ 30ന് രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ പാലക്കയംതട്ട് ഹിൽടോപ്പ് റിസോർട്ടിൽ നടത്തും. ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിവിധ ബാങ്കുകളുടെ പ്രതിനിധികളും പങ്കെടുക്കണമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ

കുറുമാത്തൂർ ഗവ. ഐ.ടി.ഐ യിൽ മെക്കാനിക്ക് അഗ്രികൾച്ചർ മെഷീനറി ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈനായി അപേക്ഷിച്ചവർക്കും അപേക്ഷ നൽകാൻ സാധിക്കാത്തവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ടിസിയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളുമായി ഓക്ടോബർ 30ന് രാവിലെ 11 ന് ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കണം. ഫോൺ; 9497639626, 9747537828

ലേലം

കണ്ണൂർ ജില്ലാ ആശുപത്രിയിലെ വിവിധ യൂണിറ്റുകളിൽ നിന്നും വാർഡുകളിൽ നിന്നുമുള്ള ഉപയോഗശൂന്യമായ ഉപകരണങ്ങളും ഫർണ്ണിച്ചറും ലേലം ചെയ്യുന്നു. ലേലം നവംബർ ഏഴിന് രാവിലെ 11 ന് ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. അന്ന് രാവിലെ 10.30 മുതൽ ജില്ലാ ആശുപത്രി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *