വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ഒക്ടോബര്‍ 25 വെള്ളിയാഴ്ച നടത്താനിരുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലെ പ്രാദേശിക കേന്ദ്രത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിട ഉദ്ഘാടനം മാറ്റിവച്ചതായി യൂണിവേഴ്സിറ്റി റീജണല്‍ ഡയറക്ടര്‍ അറിയിച്ചു. പഠിതാക്കള്‍ക്കുള്ള പഠനസാമഗ്രി വിതരണവും ഉണ്ടായിരിക്കില്ല. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
കെ എസ് ആർ ടി സി ടൂർ പാക്കേജ്
കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 27ന് പയ്യന്നൂരിൽ നിന്നും ഏകദിന വയനാട് ടൂർ സംഘടിപ്പിക്കുന്നു. എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നിവയാണ് പാക്കേജിൽ. യാത്ര ചിലവ് ഒരാൾക്ക് 760 രൂപ. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ യാത്രക്കാർ വഹിക്കണം. ഫോൺ: 8075823384, 9745534123
സൈക്ലിങ് ചലഞ്ച്
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കാനന്നൂർ സൈക്ലിങ് ക്ലബിന്റെ സഹകരണത്തോടെ ഒക്ടോബർ 27 ന് സൈക്ലിങ് ചലഞ്ച് സംഘടിപ്പിക്കുന്നു. രാവിലെ ഏഴ് മണിക്ക് പയ്യാമ്പലം ബീച്ചിൽ നിന്നാരംഭിക്കുന്ന സൈക്കിൾ റാലി ചാൽ ബീച്ചിൽ അവസാനിക്കും. താൽപര്യമുള്ളവർ 8590855255 നമ്പറിലോ ഡിറ്റിപിസി ഓഫീസിലോ പേര് രജിസ്റ്റർ ചെയ്യണം.
സ്വയംതൊഴിൽ വായ്പ
സംസ്ഥാന സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടി പർപ്പസ് സർവ്വീസ് സെൻററുകൾ, ജോബ് ക്ലബ്ബ് സബ്‌സിഡി സഹിതമുള്ള സ്വയംതൊഴിൽ പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വായ്പാ തുക പരമാവധി 10 ലക്ഷം രൂപ. സബ്‌സിഡി പദ്ധതി ചെലവിന്റെ 25 ശതമാനം. പരമാവധി രണ്ട് ലക്ഷം രൂപ. പ്രായപരിധി 21നും 45നും മധ്യേ. പിന്നോക്ക സമുദായക്കാർക്ക് മൂന്ന് വർഷവും, പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ ജില്ലാ ഹെൽത്ത് സർവീസ് വകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട് തസ്തിക (കാറ്റഗറി നം. 479/2023) , കണ്ണൂർ ജില്ലാ സോയിൽ സർവ്വെ ആന്റ് മണ്ണ് സംരക്ഷണ വകുപ്പ് വർക്ക് സൂപ്രണ്ട് തസ്തിക (കാറ്റഗറി നം.713/2023) എന്നിവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ടിൽ ഫയർ എക്സ്റ്റിംഗ്വിഷറുകൾ റീഫിൽ ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. നവംബർ ഒമ്പതിനകം ക്വട്ടേഷൻ ലഭിക്കണം.