വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
പത്തായക്കുന്ന് വെറ്ററിനറി സബ് സെന്റർ കെട്ടിടം 24ന് മന്ത്രി ഉദ്ഘാടനം ചെയ്യും
പാട്യം ഗ്രാമപഞ്ചായത്തിലെ പത്തായക്കുന്ന് വെറ്ററിനറി സബ് സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 24ന് ഉച്ചയ്ക്ക് രണ്ടിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ക്ഷീരകർഷകരെ മന്ത്രി ആദരിക്കും. കെ.പി മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രാദേശിക കേന്ദ്രം ഓഫീസ് ഉദ്ഘാടനം 25 ന് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഗവ. ബ്രണ്ണൻ കോളേജിൽ നിലവിൽ വന്ന കണ്ണൂർ പ്രാദേശിക കേന്ദ്രത്തിന്റെ നവീകരിച്ച ഓഫീസ് ഒക്ടോബർ 25 ന് രാവിലെ 10 ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ പഠിതാക്കളുടെ സൗകര്യാർത്ഥമാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊ.(ഡോ) വി.പി ജഗതിരാജ് അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ മുഖ്യാതിഥിയാകും. സിൻഡിക്കേറ്റ് അംഗം ഡോ. എ പസ്ലിത്തിൽ, രജിസ്ട്രാർ ഡോ. എം. ജയമോഹൻ എന്നിവർ സംസാരിക്കും.
പരീക്ഷാകേന്ദ്രം അനുവദിച്ചു
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നവംബർ, ഡിസംബർ മാസങ്ങളിലെ പരീക്ഷകൾക്ക് തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിങ് കൂടി പരീക്ഷാകേന്ദ്രമായി അനുവദിച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.
വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം
കൊച്ചിൻ ഷിപ്പ്യാർഡിൽ അസി. എഞ്ചിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെയിന്റനൻസ്), അസിസ്റ്റന്റ് (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫയർ ഓഫീസർ), അക്കൗണ്ടന്റ് തസ്തികകളിൽ വിമുക്ത ഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഒക്ടോബർ 24ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് https://cochinshipyard.in/സന്
ലേലം
തലശ്ശേരി എം എ സി ടി കോടതിയുടെ കേസുകളിലെ കുടിശ്ശിക തുക ഈടാക്കുന്നതിന് തലശ്ശേരി താലൂക്ക് ശിവപുരം അംശം ദേശത്ത് റി.സ 19/134 ലെ 0.1012 ഹെക്ടർ വിസ്തൃതിയുള്ള വസ്തുവും അതിലുൾപ്പെട്ടവയും നവംബർ 28 ന് രാവിലെ 11.30 ന് ശിവപുരം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസിൽ ലഭ്യമാണ്.
മുണ്ടയാട് ഇരുനില പൗൾട്രി ഷെഡ് ഉദ്ഘാടനം 24ന് മന്ത്രി നിർവഹിക്കും
മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ പുതുതായി പണികഴിപ്പിച്ച ഇരുനില പൗൾട്രി ഷെഡിന്റെ ഉദ്ഘാടനം ഒക്ടോബർ 24 ന് രാവിലെ 11.30 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
മൈക്രോബയോളജി, ബയോടെക്നോളജി വിഭാഗം ഉദ്ഘാടനം 24ന് മന്ത്രി നിർവഹിക്കും
മൃഗസംരക്ഷണ വകുപ്പിന്റെ മലബാർ മേഖലയിലെ റഫറൽ ലബോറട്ടറിയായ കണ്ണൂർ, മേഖലാ രോഗനിർണയ ലബോറട്ടറിയിലെ മൈക്രോബയോളജി, ബയോടെക്നോളജി വിഭാഗം ഉദ്ഘാടനവും ‘ഗോവർധിനി’ കന്നുകുട്ടി പരിപാലന പദ്ധതി ജില്ലാതല ഉദ്ഘാടനവും ഒക്ടോബർ 24ന് രാവിലെ 9.30 ന് ജില്ലാ വെറ്ററിനറി കേന്ദ്രം അങ്കണത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
വനിതാ കമ്മീഷൻ അദാലത്ത് 23 ന്
കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല അദാലത്ത് ഒക്ടോബർ 23ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.
അന്തർ ദേശീയ ദുരന്ത നിവാരണ ലഘൂകരണ ദിനാചരണം 23ന്
അന്തർദേശീയ ദുരന്ത നിവാരണ ലഘൂകരണ ദിനവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഫയർ ആൻഡ് റെസ്ക്യൂ ടീമും സംയുക്തമായി ആപ്തമിത്ര വളണ്ടിയേഴ്സിനെ ആദരിക്കുന്നു. ഒക്ടോബർ 23ന് രാവിലെ 10.30ന് കണ്ണൂർ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിൽ റീജ്യനൽ ഫയർ ഓഫീസർ പി രഞ്ജിത് ഉദ്ഘാടനം ചെയ്യും. ജില്ലാ ഫയർ ഓഫീസർ എസ്.കെ. ബിജുമോൻ അധ്യക്ഷത വഹിക്കും. സീനിയർ ഫയർ ഓഫീസർ കെ ഹരിനാരായണൻ ക്ലാസെടുക്കും. ഹസാർഡ് അനലിസ്റ്റ് എസ് ഐശ്വര്യ, എൽഎസ്ജി ഡിഎം പ്ലാൻ കോ ഓർഡിനേറ്റർ സി തസ്ലീം ഫാസിൽ എന്നിവർ സംസാരിക്കും.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ജില്ലാ പഞ്ചായത്ത് 14ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമ്മക്കായ കൃഷി ചെയ്യാൻ ഗ്രൂപ്പുകൾ, സ്വയം സഹായ സംഘങ്ങൾ, കർഷക കൂട്ടായ്മകൾ എന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുള കൊണ്ട് 5 x 5 മീറ്റർ വിസ്തീർണമുള്ള റാക്ക് നിർമ്മിച്ച് കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി 15,000 രൂപയാണ് യൂനിറ്റ് കോസ്റ്റ്. ജനറൽ വിഭാഗത്തിൻ 40 ശതമാനവും (പരമാവധി 6000 രൂപയും), എസ് സി വിഭാഗത്തിന് 75ശതമാനവും (പരമാവധി 11,250 രൂപയും) എസ് ടി വിഭാഗത്തിന് 100 ശതമാനവും സബ്സിഡി അനുവദിക്കും. അപേക്ഷകൾ നവംബർ രണ്ടിനകം തലശ്ശേരി, കണ്ണൂർ, അഴീക്കോട്, മാടായി മത്സ്യഭവനുകളിൽ ലഭിക്കും. ഫോൺ : 0497 2731081
ജില്ലാതല ചെറുകിട വ്യവസായ വിപണന മേള ഒക്ടോബർ 23 മുതൽ കണ്ണൂരിൽ
വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23 മുതൽ 30 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ ജില്ലാതല ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള നടത്തുന്നു. 24ന് വൈകിട്ട് നാലിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സംരംഭകരുടെ പരമ്പരാഗത നൂതന ഉൽപ്പന്നങ്ങൾ മേളയിലുണ്ടാവും. രാവിലെ 10 മുതൽ രാത്രി എട്ട് വരെ ഉല്പന്നങ്ങൾ വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
വർണോത്സവം ഒക്ടോബർ 27 ന്
ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി വർണോത്സവം എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 27ന് രാവിലെ 9.30ന് കണ്ണൂർ ഗവ. ടി ടി ഐ സയൻസ് പാർക്കിന് സമീപം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എൽ പി, യു പി വിഭാഗത്തിന് പ്രസംഗമത്സരവും, എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിന് കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങളും നടക്കും. പ്രസംഗ മത്സരത്തിലെ വിജയികൾ നവംബർ 14 ശിശുദിനത്തിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്ന ശിശുദിന റാലി നയിക്കുന്ന കുട്ടികളുടെ നേതാക്കളാകും. ഇവർക്ക് സംസ്ഥാന തല മത്സരത്തിലും പങ്കെടുക്കാം. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ 9656061031, 9995808041 നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.
ട്രൈബ്യൂണൽ ഹിയറിങ് മാറ്റി
ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ലാന്റ് ട്രൈബ്യൂണൽ ഒക്ടോബർ 23, 24 തീയതികളിൽ കളക്ടറേറ്റിൽ ഹിയറിങിന് വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ യഥാക്രമം ഡിസംബർ നാല്, അഞ്ച് തീയതികളിലേക്കു മാറ്റി.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കണ്ണൂർ ഗവ. ഐടിഐയിൽ വുഡ് വർക്ക് ടെക്നീഷ്യൻ (കാർപ്പന്റർ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഒക്ടോബർ 23ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഈ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 04972835183
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ വിവിധ വകുപ്പുകളിൽ (എൻ.സി.സി, വിനോദ സഞ്ചാരം, എക്സൈസ്, പോലീസ്, സൈനിക ക്ഷേമം, ട്രാൻസ്പോർട്ട് എന്നിവ ഒഴികെ) ഡ്രൈവർ ഗ്രേഡ് രണ്ട് (എച്ച്ഡിവി) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ-ഫസ്റ്റ് എൻസിഎ-എൽസി/എഐ-കാറ്റഗറി നം 478/2019) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ (എടിഡിസി) തളിപ്പറമ്പ് സെന്ററിൽ മൂന്ന് മാസത്തെ സ്വീയിംഗ് മെഷീൻ മെക്കാനിക്ക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ താൽപര്യമുള്ള വിദ്യാർഥികൾ അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സറൈൽ സെന്റർ നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ, കണ്ണൂർ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ : 8301030362, 9995004269
ടെണ്ടർ ക്ഷണിച്ചു
പാട്യം ഗവ ഹയർസെക്കൻഡറി സ്കൂൾ സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ഇലക്ട്രിക്കൽ വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, കോസ്മറ്റോളജിസ്റ്റ് എന്നീ ലാബുകളിലേക്ക് ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവ എത്തിച്ചു നൽകുന്നതിന് ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തിയതി നവംബർ ആറ്. ഫോൺ: 9847943278, 9847837557