വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

പത്താമുദയം പരീക്ഷ തിങ്കൾ മുതൽ

ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സമ്പൂർണ പത്താംതരം തുല്യതാ പരിപാടിയായ പത്താമുദയത്തിന്റെ ആദ്യബാച്ചിൽ 1629 പേർ പരീക്ഷ എഴുതും. ഒക്‌ടോബർ 21 തിങ്കളാഴ്ച മുതൽ 30 വരെയാണ് പരീക്ഷ. പരീക്ഷ നടപടി ക്രമങ്ങൾ പൂർത്തിയായി.

പഠന ക്ലാസ് പൂർത്തിയായതും നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് ലഭിച്ചതും അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പരീക്ഷ എഴുതുന്നവരിൽ കൂടുതലും സ്ത്രീകളാണ്-1318 പേർ. പുരുഷൻമാർ 311. പരീക്ഷ എഴുതുന്നവരിൽ 84 പേർ പട്ടികജാതി വിഭാഗത്തിൽപെട്ടവരും 29 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. 45 ഭിന്നശേഷിക്കാരും പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൂന്ന് തടവുകാരും പത്താംതരം തുല്യതാ പരീക്ഷ എഴുതും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി 2900 പഠിതാക്കളാണ് തുല്യതാ കോഴ്സിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 1828 പേർ പഠനക്ലാസ്സുകളിലെത്തി. രജിസ്റ്റർ ചെയ്തവരിൽ 1629 പേർ ആദ്യഘട്ട പരീക്ഷ എഴുതും. ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കണ്ണൂർ, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ കല്യാശ്ശേരി, ബി ഇ എം പി ഹൈസ്‌കൂൾ തലശ്ശേരി, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ കൂത്തുപറമ്പ്, പി ആർ എം എ ച്ച് എസ് എസ് പാനൂർ, സെന്റ് ജോസഫ് എച്ച് എസ് എസ് പേരാവൂർ, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ചാവശ്ശേരി, മൂത്തേടത്ത് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ തളിപ്പറമ്പ്, ജി ബി വി എ ച്ച് എസ് എസ് മാടായി, ജി എച്ച് എസ് എസ് മാത്തിൽ, ഗവ. എച്ച് എസ് എസ് ഇരിക്കൂർ, സീതിസാഹിബ് എച്ച് എസ് എസ് തളിപ്പറമ്പ്, ജി എച്ച് എസ് എസ് രാമ ന്തളി, ജി എച്ച് എസ് എസ് കോട്ടയം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
പഠിതാക്കൾക്കുള്ള മാതൃകാ പരീക്ഷകളും മോട്ടിവേഷൻ ക്ലാസുകളും നടന്നു വരുന്നു. 35 പഠനകേന്ദ്രങ്ങളിലാണ് പത്താമുദയം ക്ലാസുകൾ നടന്നത്. 270 അധ്യാപകരും, ഒപ്പം പ്രേരക്മാരായ സെന്റർ കോ-ഓർഡിനേറ്റർമാരും ക്ലാസുകൾക്ക് നേതൃത്വം നൽകി.

റവന്യൂ ജില്ലാ സ്‌കൂൾ കായികമേള 21 മുതൽ  ഈ വർഷത്തെ കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 21, 22, 23 തീയ്യതികളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 15 ഉപജില്ലകളിൽ നിന്ന് ഒന്നു മുതൽ മൂന്നാം സ്ഥാനം വരെ ലഭിച്ച മൽസരാർഥികളും തലശ്ശേരി സായി സെന്ററിൽ നിന്ന് 14 കുട്ടികളും, കണ്ണൂർ സ്‌പോർട്സ് ഡിവിഷനിൽ നിന്ന് 37 കുട്ടികളുമടക്കം 2500 ൽപരം മൽസരാർത്ഥികൾ പങ്കെടുക്കും. ഒക്ടോബർ 21ന് രാവിലെ 6.15 ന്  വിദ്യാഭ്യാസ ഉപഡയറക്ടർ കെ എൻ  ബാബു മഹേശ്വരി പ്രസാദ് പതാക ഉയർത്തുന്നതോടെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 3000 മീറ്റർ മത്സരങ്ങൾ ആരംഭിക്കും. രാവിലെ ഒമ്പതിന് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ  ഉദ്ഘാടനം ചെയ്യും.
സബ് ജൂനിയർ,  ജൂനിയർ, സീനിയർ (അണ്ടർ 14, 17, 19) ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 98 മത്സരയിനങ്ങൾ മൂന്ന് ദിവസങ്ങളിലായി ഈ മേളയിൽ നടക്കും.
സമാപന സമ്മേളനം ഒക്ടോബർ 23 ന്  വൈകിട്ട് 4.30ന്  തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി.പി. അനിത ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള ട്രോഫികളുടെ വിതരണം വിദ്യാഭ്യാസ ഉപഡയരക്ടർ  ബാബുമഹേശ്വരി പ്രസാദ് നിർവ്വഹിക്കും. കായികോത്സവം ഹരിത മേളയായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പീക്കർ അഡ്വ. എ. എൻ ഷംസീർ  ചെയർമാനായും തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കെഎം ജമുന റാണി വർക്കിങ് ചെയർമാനായും സംഘാടക സമിതിയും വിദ്യാഭ്യാസ ഉപഡയറക്ടർ കെ എൻ ബാബു മഹേശ്വരി പ്രസാദിന്റെ നേതൃത്വത്തിൽ 11 ഉപസമിതികളും പ്രവർത്തിച്ചു വരുന്നു.

റെസിഡൻസ് അസോസിയേഷനുകൾക്ക് നക്ഷത്രപദവി; വിലയിരുത്തൽ 20 മുതൽ

ജില്ലയിലെ റെസിഡൻസ് അസോസിയേഷനുകൾക്ക് നക്ഷത്രപദവി നൽകുന്നതിനായി വിലയിരുത്തൽ പരിശോധന ഒക്ടോബർ 20ന് ആരംഭിക്കും. രജിസ്ടേഷൻ പൂർത്തിയായ റെസിഡൻസ് അസോസിയേഷനുകളിലാണ് വിലയിരുത്തൽ നടത്തുന്നത്. ഒക്ടോബർ 27, 31 തീയ്യതികളിലും വിലയിരുത്തൽ നടക്കും. നിശ്ചയിക്കപ്പെട്ട പാനൽ അംഗങ്ങൾ റസിഡൻസ് അസോസിയേഷനുകൾ സന്ദർശിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റ ഭാഗമായാണ് റസിഡൻസ് അസോസിയേഷനുകൾക്ക് നക്ഷത്ര പദവി നല്കുന്നത്. സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും സമ്മാനിക്കും. 80 മുതൽ 90 വരെ പോയിന്റ് ലഭിക്കുന്നവർക്ക് ത്രീസ്റ്റാർ റേറ്റിങ്ങ് ലഭിക്കും. 91 മുതൽ 110 വരെ പോയിന്റ് ലഭിക്കുന്നവർക്ക് ഫോർ സ്റ്റാർ റേറ്റിങ്ങും 111 മുതൽ 130 വരെ പോയിന്റ് ലഭിക്കുന്നവർക്ക് ഫൈവ് സ്റ്റാർ റേറ്റിങ്ങും ലഭിക്കും.
ഹരിതകേരളം മിഷനും ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷന്റെ സഹായത്തോടെ സ്റ്റാർ റേറ്റിങ്ങ് മൽസരം സംഘടിപ്പിക്കും.

സ്‌പോട്ട് അഡ്മിഷൻ

കെൽട്രോൺ നടത്തുന്ന പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസത്തിലേക്ക്  ഫീസിളവോടെ സ്‌പോട്ട് അഡ്മിഷൻ കോഴിക്കോട് കെൽട്രോൺ നോളജ് സെൻററിൽ ഒക്ടോബർ 21ന് നടക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. നിർദേശിക്കുന്ന അസ്സൽ രേഖകളും  അവയുടെ പകർപ്പുകളുമായി വിദ്യാർഥികൾ രാവിലെ 10 മണിക്ക് കോഴിക്കോട് കെൽട്രോൺ നോളജ് സെൻററിൽ എത്തണം. ഫോൺ: 9544958182.

ലോക പാലിയേറ്റീവ് ആൻഡ് ഹോസ്‌പൈസ് കെയർ ദിനം ആചരിച്ചു

മലബാർ ക്യാൻസർ സെന്ററിൽ ലോക പാലിയേറ്റീവ് ആൻഡ് ഹോസ്‌പൈസ് കെയർ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് ‘സ്പന്ദനം-ഒരു കൂട്ടായ്മ’ സഘടിപ്പിച്ചു. 2011 മുതൽ തുടക്കം കുറിച്ച സ്റ്റോമ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ കൂട്ടായ്മയാണ് സ്പന്ദനം. കുടൽ, മൂത്രസഞ്ചി, മൂത്രനാളം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള കാൻസർ രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായി അപൂർവ്വം ചില രോഗികളിൽ സ്റ്റോമ സർജറികൾ ആവശ്യമായി വരുന്നു. വൻകുടലിന്റെയോ, ചെറുകുടലിന്റെയോ  ചെറിയൊരു ഭാഗം വയറിനു പുറത്തു ത്വക്കിനു മുകളിലായി തുന്നിപിടിപ്പിക്കുകയും, ഇതിലൂടെ മലം, മൂത്രം എന്നിവ പുറം തള്ളുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ശസ്ത്രക്രിയയിലൂടെ നിർവഹിക്കുകയും ചെയ്യുന്നു.

50ഓളം വരുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരിപാടിയിൽ പങ്കെടുത്തു.
മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബി ഉദ്ഘാടനം ചെയ്തു. ഡോ. എം എസ് ബിജി, ഡോ. ആദർശ് ധർമരാജൻ, ഡോ.വിവേക് വിശ്വനാഥൻ, ഷീജ നെല്ലിക്ക, ശ്രേയ, നാരായണൻ പുതുക്കുടി, എം തുളസി എന്നിവർ സംസാരിച്ചു.അസാപ് കേരളയിൽ ട്രെയിനർ

അസാപ് കേരള ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിൾ, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളിൽ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഷയങ്ങളിൽ ബി ടെക് ബിരുദവും മേഖലയിൽ പ്രവർത്തന പരിചയവും ഉള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. https://asapkerala.gov.in/job/trainer-in-electric-vehicle-and-power-electronics-allied-programmes/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 22. ഫോൺ: 9495999620

ലേലം

റവന്യൂ റിക്കവറി കുടിശ്ശിക വസൂലാക്കുന്നതിന് ഏഴോം വില്ലേജ്, ദേശം റി സ നം 145/105(145/16) 0.0486 ഹെക്ടർ സ്ഥലം ഡിസംബർ 18 ന് രാവിലെ 11 ന് പയ്യന്നൂർ താലൂക്കിലെ ഏഴോം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.

താൽക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (പുരുഷൻ) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത പിഡിസി /പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും കേരള സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശുസംരക്ഷണ സ്ഥാപനത്തിൽ കെയർ ദാതാവായി ഒരു വർഷത്തെ പരിചയവും. വയസ്സ് 18-41. അംഗീകൃത വയസ്സിളവ് ബാധകം.
നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ  ഒക്ടോബർ 30 നകം പേര് രജിസ്റ്റർ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. വനിതാ ഐ ടി ഐയിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് വിദ്യാർഥി/വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി-രണ്ട് മാസം, ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ്-ആറ് മാസം, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി-നാല് മാസം, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സിസിടിവി-രണ്ട് മാസം, എം എസ് എക്സൽ-ഒരു മാസം, എം എസ് ഓഫീസ്-മൂന്ന് മാസം എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ഫോൺ : 9745479354, 0497 2835987

കരാർ നിയമനം

എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഫ്ളീറ്റ് മാനേജർ-മെയിന്റനൻസ് തസ്തികയിൽ ഒരു വർഷ കരാറടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/നേവൽ  ആർക്കിടെക്ചർ എഞ്ചിനീയറിംഗിൽ ഡിഗ്രി/ഡിപ്ലോമയും എംഇഒ ക്ലാസ് ഒന്ന് അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്ജി). 45 വയസ്സിൽ താഴെ പ്രായമുള്ള (ഇളവുകൾ അനുവദനീയം) ബോട്ട് /ഷിപ്പ്/ഷിപ്പ് യാർഡ് ഫീൽഡിൽ 12 വർഷത്തെ ഓപ്പറേഷൻ ആന്റ് മെയിന്റനൻസ്  പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 28 ന് മുമ്പായി നേരിട്ട് ഹാജരാകണം.

ലേലം

റവന്യൂ റിക്കവറി നിയമ പ്രകാരം ജപ്തി ചെയ്ത നുച്യാട് അംശം ദേശം റി സ ഒന്നിൽപ്പെട്ട 0.0324 ഹെക്ടർ വസ്തുവും അതിൽ ഉൾപ്പെട്ട XVIII/431 നമ്പർ കെട്ടിടവും ഒക്ടോബർ 28 രാവിലെ 11 ന് നുച്യാട് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും.  വിവരങ്ങൾ നുച്യാട് വില്ലേജ് ഓഫീസിൽ നിന്നോ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ അറിയാം.

പിണറായി എ കെ ജി സ്കൂൾ ഹയർ സെക്കന്ററി  ബ്ലോക്ക് 20 ന് മുഖ്യമന്ത്രി  ഉദ്‌ഘാടനം ചെയ്യും
പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ  പുതിയതായി  നിർമിച്ച  ഹയർ സെക്കന്ററി ബ്ലോക്കിന്റെയും  സ്മാർട്ട് ക്ലാസ്റൂമിന്റെയും  ഉദ്‌ഘാടനം ഒക്ടോബർ 20  ന് ഉച്ചക്ക് 3 ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പുതിയതായി നിർമിച്ച സ്കൂൾ ഹാളും അനുബന്ധ ക്ലാസ് മുറികളുടെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും മുഖ്യകവാടത്തിന്റെയും ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി  അധ്യക്ഷത വഹിക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും.

About The Author

Leave a Reply

Your email address will not be published. Required fields are marked *