വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: അപേക്ഷാ തീയതി നീട്ടി

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ ജില്ലയിലെ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.  കാർഷികയന്ത്രങ്ങൾ റിപ്പയർ ചെയ്യാനാഗ്രഹിക്കുന്ന  വ്യക്തികൾക്കും കർഷകസംഘങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. നിബന്ധനകൾക്ക് വിധേയമായി 25%-100% വരെ (പരമാവധി തുക 1000-2500രൂപ വരെ) ധനസഹായം സ്‌പെയർപാർട്‌സുകൾക്കും, 25% ധനസഹായം (പരമാവധി 1000 രൂപ)  റിപ്പയർ ചാർജ്ജുകൾക്കും ലഭ്യമാവും. 2024-25 വർഷത്തിൽ രണ്ടു ഘട്ടമായി 20 സർവ്വീസ് ക്യാമ്പുകളാണ് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കണ്ണൂർ കാര്യാലയത്തിന്റെ നേതൃത്വത്തിൽ നടത്തുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയവുമായോ ബന്ധപ്പെടുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 15 വരെ നീട്ടി.

ലേണേഴ്‌സ് ടെസ്റ്റ് മാറ്റി
ഇരിട്ടി സബ് ആർടി ഓഫീസിൽ ഒക്‌ടോബർ എട്ടിന് നടത്തേണ്ടിയിരുന്ന ലേണേഴ്‌സ് ടെസ്റ്റ് ഒക്‌ടോബർ ഒമ്പത് രാവിലെ 10 മുതൽ 11 മണി വരെ നടക്കുമെന്ന് ഇരിട്ടി ജോയിൻറ് ആർടിഒ അറിയിച്ചു. ഫോൺ: 0490 2490001.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കുറ്റ്യേരി വില്ലേജിലെ പനങ്ങാട്ടൂർ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ രണ്ട് പാരമ്പര്യേതര ട്രസ്റ്റിമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസിൽ ഒക്ടോബർ 30 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ്, മലബാർ ദേവസ്വം ബോർഡ് എന്നിവിടങ്ങളിലും വെബ് സൈറ്റിലും അപേക്ഷ ഫോറം സൗജന്യമായി ലഭിക്കും.

ഫൈബർ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സ്

കോഴിക്കോട്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ കെൽട്രോൺ നോളജ് സെന്ററിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫൈബർ ഒപ്റ്റിക് ടെക്‌നോളജിയിൽ പ്രവേശനം ആരംഭിച്ചു. മൂന്ന് മാസമാണ് കാലാവധി. എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോൺ: 9526871584

ഓഫീസ് ഉദ്ഘാടനം 14ന്

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ഗവ. ബ്രണ്ണൻ കോളേജിൽ പ്രവർത്തിക്കുന്ന തലശ്ശേരി റീജ്യനൽ സെന്ററിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 14 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊ ഡോ. വി.പി ജഗതിരാജ് ചെയർമാനും കോളേജ് പ്രിൻസിപ്പൽ ഡോ. ജെ വാസന്തി രക്ഷാധികാരിയുമായി സംഘാടക സമിതി രൂപീകരിച്ചു.

ക്ഷേമനിധി ബോർഡ് ക്യാമ്പ് സിറ്റിങ്

ജില്ലയിലെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ അംശദായം, അംശദായ കുടിശ്ശിക, വിവാഹധനസഹായം, മരണാനന്തരം ആശ്രിതർക്കുള്ള ധനസഹായം, പെൻഷൻ ആനുകൂല്യം, പ്രസവാനുകൂല്യം, വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ്, ചികിത്സാധനസഹായം തുടങ്ങി വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ, പുതിയ അംഗത്വ അപേക്ഷ സ്വീകരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ക്യാമ്പ് സിറ്റിങ്, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളുടെ യോഗം എന്നിവ ഒക്ടോബർ എട്ടിന് രാവിലെ 11.30 മുതൽ തളിപ്പറമ്പ് അസി. ലേബർ ഓഫീസിൽ നടത്തും. തൊഴിലാളികൾ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 8547655338, 9562283272, 04935241072

സംരംഭകത്വ ശിൽപശാല

സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് അഞ്ച് ദിവസത്തെ ശിൽപശാലസംഘടിപ്പിക്കുന്നു. ഒക്ടോബർ 15 മുതൽ 19 വരെ കളമശ്ശേരിയിലുള്ള കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. താൽപര്യമുള്ളവർ http://kied.info/training-calender/ ൽ ഒക്ടോബർ 12 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ : 0484 2550322, 2532890

അഡ്മിഷൻ ആരംഭിച്ചു

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സായ വെയർഹൗസ് ആന്റ് ഇൻവെന്ററി മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത എസ്.എസ്.എൽ സി. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.  ഫോൺ: 8136802304, 04902321888

സൈക്ലിങ് ചലഞ്ച് 
പരിസ്ഥിതി സൗഹാർദ്ദ യാത്രകൾ പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കാനന്നൂർ സൈക്ലിങ് ക്ലബിന്റെ സഹകരണത്തോടെ പയ്യാമ്പലം ബീച്ച് മുതൽ ചാൽ ബീച്ച് വരെ സൈക്ലിങ് ചലഞ്ച് സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 രാവിലെ ഏഴ് മണിക്ക് പയ്യാമ്പലം ബീച്ചിലാണ് പരിപാടിക്ക് തുടക്കമാവുക. ഫോൺ: 8590855255

എസ്എസ്‌കെ പുസ്തകങ്ങൾ കൈമാറി

ഡോ. വി ശിവദാസൻ എം പിയുടെ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ നെറ്റ് വർക്ക് ജില്ലയിലെ എല്ലാ വാർഡുകളിലും നടപ്പിലാക്കുന്ന ലൈബ്രറികൾക്ക് പിന്തുണയുമായി സമഗ്ര ശിക്ഷാ കേരളം. ബിആർസി വഴി ശേഖരിച്ച പുസ്തകങ്ങൾ വി ശിവദാസൻ എംപിക്ക് കൈമാറി. സെപ്ഷൽ സ്‌കൂൾ കലോത്സവ വേദിയിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അക്കാദമിക് ജോ. ഡയറക്ടർ എം അബുബക്കർ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, വിദ്യാകിരണം കോ ഓർഡിനേറ്റർ കെ സി സുധീർ, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ കെ വി ദീപേഷ് , ഡോ. പി കെ സഭിത്ത്, കെ സി മഹേഷ്, എ കെ ബീന, കെ ശശീന്ദ്രൻ, കെ പ്രകാശൻ, പബ്ലിസിറ്റി കൺവീനർ വി വി രതീഷ് എന്നിവർ പങ്കെടുത്തു. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ സി വിനോദ് സ്വാഗതവും രാജേഷ് കടന്നപ്പള്ളി നന്ദിയും പറഞ്ഞു. ബി ആർ സി വഴി ശേഖരിച്ച ആയിരത്തിലധികം പുസ്തകങ്ങളാണ് കൈമാറിയത്.

ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/തത്തുല്യം. പി.എസ്.സി നിഷ്‌കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹാജരാകണം. ഫോൺ : 9400006494, 04972835260

സ്‌പോട്ട് അഡ്മിഷൻ

ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ള എം. ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഒക്ടോബർ ഒമ്പതിന് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8075161822

About The Author

Leave a Reply

Your email address will not be published. Required fields are marked *