രാജ്യ തലസ്ഥാനത്ത് വായുമലിനീകരണ തോതിൽ മാറ്റമില്ല

0

വായുമലിനീകരണ തോതിൽ മാറ്റം വരാതെ രാജ്യ തലസ്ഥാനം. വായു ഗുണനിലവാര സൂചിക ഏറ്റവും മോശം നിലയിൽ തുടരുന്നു. ജനജീവിതത്തെ ശ്വാസംമുട്ടിച്ച് ദില്ലിയിലെ വിവിധ ഇടങ്ങളിൽ പുകപടലം രൂപപ്പെട്ടു. അതേസമയം സർക്കാർ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ ഗതാഗത ഘടനയിൽ മാറ്റം വരുത്തും. വായു നിലവാര സൂചിക കുറഞ്ഞ മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. പൊതു ഇടങ്ങളിൽ മാലിന്യവും മരങ്ങളും കത്തിക്കുന്നത് വിലക്കി. ദീപാവലി പ്രമാണിച്ച് വായു മലിനീകരണം വർദ്ധിക്കുമെന്നാണ് സൂചന. അതിനിടയിൽ വായു മലിനീകരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോരും മുറുകുകയാണ്.

രണ്ട് ദിവസം മുമ്പ് ആം ആദ്മിക്കെതിരെ യമുനാനദിയിലെ വിഷപ്പത നുരഞ്ഞുപൊന്തിയ മലിനജലത്തില്‍ മുങ്ങി പ്രതിഷേധിച്ച ദില്ലി ബി.ജെ.പി. അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവയെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യമുനാ ശുദ്ധീകരണത്തിന് ദില്ലി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാണ് ആരോപണം. അതേ സമയം ബിജെപി ഭരിക്കുന്ന അയല്‍സംസ്ഥാനങ്ങള്‍ വ്യവസായ കേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലം നദിയിലേക്ക് തള്ളുന്നതാണ് മലിനീകരണത്തിന് കാരണമെന്നാണ് എഎപിയുടെ വാദം.

About The Author

Leave a Reply

Your email address will not be published. Required fields are marked *