കടം നൽകിയ പണം തിരിച്ചു ചോദിച്ചു; മലപ്പുറത്ത് വയോധിക ദമ്പതികൾക്ക് ക്രൂരമർദനം

0

കടം നൽകിയ പണം തിരിച്ചു ചോദിച്ച വയോധിക ദമ്പതികൾക്ക് ക്രൂരമർദനം.മലപ്പുറം വേങ്ങരയിലെ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. മകൻ മുഹമ്മദ് ബഷീറിനും മർദനമേറ്റു.കടം കൊടുത്ത 23 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിനാണ് മർദന . വേങ്ങരയിലെ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, തുടങ്ങിയവർ ചേർന്നാണ് മർദിച്ചത്.മർദനമേറ്റ ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

അക്രമം തടയാനെത്തിയ അയൽവാസി നജീബിനെയും മർദിച്ചു. ക്രൂര മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്.ഒന്നര വർഷം മുമ്പ് കടം നൽകിയ തുക പല തവണ ചോദിച്ചെങ്കിലും തിരികെ നൽകാൻ തായാറായില്ല. തുടർന്ന് അബ്ദുൽകലാമിന്റെ വീടിന് മുന്നിൽ ഇവർ ബാനർ അടക്കം കെട്ടി സമരം തുടങ്ങി .

പിന്നാലെയാണ് മർദനം. മർദനമേറ്റ പാത്തുമ്മ ഹൃദ്രോ​ഗിയാണ്. സംഭവത്തിൽ വേങ്ങര പൊലീസ് കേസെടുത്തു. അബ്ദുൽകലാം ഇവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. വീട്ടിൽ കയറി മർദിച്ചെന്ന് കാണിച്ചാണ് അബ്ദുൽ കലാമിന്റെ പരാതി. ബിസിനസ് ആവശ്യത്തിനായാണ് പണം മേടിച്ചതെന്നും പണം പലപ്പോഴായി തിരികെ നൽകിയെന്നുമാണ് അബ്ദുൽകലാമിന്റെ വാദം.

About The Author

Leave a Reply

Your email address will not be published. Required fields are marked *