കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

സിൻഡിക്കേറ്റ്  യോഗത്തിലെ പ്രധാന  തീരുമാനങ്ങൾ.

വൈസ് ചാൻസിലർ പ്രൊഫ. കെ.കെ.സാജുവിന്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സിൻഡിക്കേറ്റ്  യോഗത്തിലെ പ്രധാന  തീരുമാനങ്ങൾ.

  • കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിൽ ലോ കോളേജ്  തുടങ്ങുന്നതുമായി  ബന്ധപ്പെട്ട്  സിൻഡിക്കേറ്റ് സമിതിയുടെ  പരിശോധന നടത്താൻ തീരുമാനിച്ചു.

  • ബി.ടെക്. വിദ്യാർഥികൾക്ക് മേഴ്സി ചാൻസ് അനുവദിക്കുന്ന കാര്യം അക്കാദമിക്  കൗൺസിലിന്റെ  തീരുമാനത്തിന് വിധേയമായി നടപ്പാക്കും.

  • വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട മാനന്തവാടി ടീച്ചർ എജുക്കേഷൻ സെന്ററിലെ വിദ്യാർത്ഥിയുടെ  ഫീസ് ഒഴിവാക്കാൻ  തീരുമാനിച്ചു.

  • പുതിയ ഇലക്ഷൻ നടക്കുന്നത് വരെ കഴിഞ്ഞ വർഷത്തെ കോളേജ് യൂണിയന് തുടരാം എന്ന സിൻഡിക്കേറ്റ് തീരുമാനം, ഇലക്ഷൻ വിജ്ഞാപനം വരുന്നതുവരെ എന്ന രീതിയിൽ തിരുത്താൻ തീരുമാനിച്ചു.

  • നാക്കിന്റെ (NAAC) അടുത്ത സൈക്കിൾ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് ഐ.ക്യു.എ.സി. സമർപ്പിച്ച പ്രവർത്തന പദ്ധതിക്ക് അംഗീകാരം നൽകി.

  • യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ, റാസ് അൽ-ഖൈമ ബ്രാഞ്ച് ക്യാമ്പസുമായി അക്കാദമിക് സഹകരണത്തിനായി  ധാരണാ പത്രം  ഒപ്പിടാൻ തീരുമാനിച്ചു.

  • കർണാടകയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ (MAHE) കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന മെഡിക്കൽ ഇൻസ്ട്രുമെന്റസ്, ഡിവൈസസ് ആൻഡ് അലൈഡ് സർവീസസ് (MIDAS) എന്ന കേന്ദവുമായി സഹകരണത്തിനുള്ള  ധാരണാ പത്രം  ഒപ്പിടാൻ തീരുമാനിച്ചു.

  • താവക്കര ക്യാമ്പസിൽ ഓൺലൈൻ ടെസ്റ്റ് സെൻറർ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.

പരീക്ഷാ ഫലം 

സർവ്വകലാശാലയുടെ  സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ  രണ്ടാം  സെമസ്റ്റർ എം.എഡ്. ഡിഗ്രി (സി.ബി.സി.എസ്.എസ്. – റെഗുലർ), മെയ് 2024  പരീക്ഷയുടെ ഫലം    വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ  ഏഴ്   വൈകുന്നേരം     5 മണി വരെ അപേക്ഷിക്കാം.

പുനർ മൂല്യ നിർണ്ണയ  ഫലം

പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ  ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഡാറ്റാസയൻസ്, സൈബർ സെക്യൂരിറ്റി :  സീറ്റ്ഒഴിവ്

കണ്ണൂർ സർവ്വകലാശാലയിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ പോസ്റ്റ്ഗ്രാജുവേറ്റ്  ഡിപ്ലോമ ഇൻ ഡാറ്റസയൻസ് ആൻഡ് അനലിറ്റിക്സ്, പോസ്റ്റ്ഗ്രാജുവേറ്റ്  ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട്  അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർഥികൾ കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഒക്ടോബർ 29 (ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി എത്തിച്ചേരണം.

പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാസയൻസ് ആൻഡ് അനലിറ്റിക്സ് (PGDDSA) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാനയോഗ്യത കണ്ണൂർ സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവ്വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാല / സ്ഥാപനത്തിൽ നിന്നോ ഉള്ള ബിഎസ്‌സി (+2 തലത്തിൽ മാത്തമാറ്റിക്സ്  പഠിച്ചിരിക്കണം) /ബി.ബി.എ / ബി.കോം/ ബി.എ ഇക്കണോമിക്സ്/ ബി.സി.എ/ബിടെക്/ ബി.ഇ/ ബി.വോക്. ഇൻ കമ്പ്യൂട്ടർസയൻസ്/  ഇൻഫർമേഷൻ ടെക്നോളജി ബിരുദം.

പി.ജി.ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി (PGDCS) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാനയോഗ്യത കണ്ണൂർ സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവ്വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാല / സ്ഥാപനത്തിൽ നിന്നോ ഉള്ള ബിഎസ്‌സി (+2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) / ബി.സി.എ /ബി.ടെക് / ബി.ഇ / ബിവോക്. ഇൻ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബിരുദം.

ഫോൺ: 0497-2784535, 9243037002, ഡാറ്റസയൻസ് (9544243052). സൈബർസൈക്യൂരിറ്റി (9567218808).

About The Author

Leave a Reply

Your email address will not be published. Required fields are marked *