കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
തത്സമയ പ്രവേശനം
കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസ്സിലെ മലയാള പഠന വകുപ്പിൽ എം.എ. മലയാളം പ്രോഗ്രാമിന് ജനറൽ, സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 10 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ നമ്പർ : 8606050283, 9497106370.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എഡ്യൂക്കേഷൻ സെന്ററുകളിലെയുo നാലാം സെമസ്റ്റർ എം.സി.എ (റെഗുലർ /സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്/ മേഴ്‌സി ചാൻസ്) മെയ് 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി ഒക്ടോബർ 18 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാവുന്നതാണ്.
പരീക്ഷാ വിജ്ഞാപനം
05.11.2024 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി (റെഗുലർ / സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകൾക്ക് 09.10.2024 മുതൽ 14.10.2024 വരെ പിഴയില്ലാതെയും 16.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
06.11.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി (റെഗുലർ / സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകൾക്ക് 10.10.2024 മുതൽ 15.10.2024 വരെ പിഴയില്ലാതെയും 17.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.