കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

പരീക്ഷാ ഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി. ബി. സി. എസ്. എസ്. – റെഗുലർ/സപ്ലിമെന്ററി) മെയ് 2024 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.  ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ 26 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പ്രോജക്ട് മൂല്യനിർണയം /വാചാ പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ ബി.എസ്.ഡബ്ല്യൂ ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) നവംബർ 2024 പ്രോജക്ട് മൂല്യനിർണയം /വാചാ പരീക്ഷകൾ 2024 ഒക്ടോബർ 18, 19, 28, 29 തീയ്യതികളിലായി അതാത് കോളേജുകളിൽവെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായിബന്ധപ്പെടേണ്ടതാണ്.

 

പി.എച്ച്.ഡി. പ്രവേശനം – തീയതി നീട്ടി 

കണ്ണൂർ സർവ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2024-25 വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 25 വരെ നീട്ടിയിരിക്കുന്നു. താല്പര്യമുള്ളവർ സർവ്വകലാശാല വെബ് സൈറ്റിൽ  ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സർവ്വകലാശാല വെബ്‌സൈറ്റ് (https://research.kannuruniversity.ac.in) സന്ദർശിക്കുക.

 

അധ്യാപക നിയമനം 

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം, പാലയാട് നിയമ പഠന വകുപ്പുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമ അധ്യാപകരെ നിയമിക്കുന്നതിലേക്കായി വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ  19 ശനിയാഴ്ച രാവിലെ 11 മണിക്ക് പാലയാട് നിയമ പഠന വകുപ്പിൽ വെച്ച് നടത്തുന്നതാണ്. യോഗ്യത  എൽ.എൽ.എം, നെറ്റ്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാകേണ്ടതാണ്.

 

ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിൽ നൂതന സാങ്കേതിക ഗവേഷണ പദ്ധതിയുമായി കണ്ണൂർ സർവ്വകലാശാല.

 കണ്ണൂർ: ഭിന്നശേഷി വിഭാഗ വിദ്യാഭ്യാസ മേഖലയിൽ വിവര സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങൾ ഉൾക്കൊണ്ട് പുതിയ മുഖം നൽകുകയാണ്  സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയും (SCERT) ഒപ്പം  കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി വിഭാഗവും. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ, ഭിന്നശേഷി വിഭാഗത്തിൽ “മൊബൈൽ ആൻഡ് IoT ലേണിങ്ങ്‌  എൻവിയോൺമെന്റ്” എന്ന ഗവേഷണ പദ്ധതിയിലൂടെ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിൽ, പ്രധാനമായും ഓട്ടിസം സ്പെക്ട്രം ഡിസോഡർ (ASD) വെല്ലുവിളി നേരിടുന്ന കുട്ടികളുടെ, ഭൗതികശേഷി, ശാരീരിക ക്ഷമത, ആശയവിനിമയശേഷി എന്നിവ വർദ്ധിപ്പിക്കുവാനായി ഗെയിം അധിഷ്ഠിത പഠനത്തിൽ ഊന്നിക്കൊണ്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ചടുത്തതിലൂടെ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ  ചുവടുവച്ചിരിക്കുകയാണ് സംസ്ഥാനം.

SCERT യുടെ സഹകരണത്തോടെ, സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി,  ഒരു വർഷം കൊണ്ടാണ് ഇത് പൂർത്തിയാക്കിയിട്ടുള്ളത്. ‘ജ്ഞാന സമൂഹ സൃഷ്ടിയിലൂടെ നവകേരളം’ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളിൽ ഒന്നാണിത്. ഈ പദ്ധതി 17ന് വിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യൽ എഡ്യൂക്കേഷൻ വിഭാഗത്തിന് കൈമാറും. പകൽ 3. 30ന് ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.  ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവ്വകലാശാല ഐ.ടി. പഠന വകുപ്പ് മേധാവി ഡോ. എൻ. എസ്. ശ്രീകാന്താന്ത് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഈ ഗവേഷണ പദ്ധതിയിൽ ഐ.ടി. പഠന വകുപ്പിലെ ഡോ. ആർ. കെ. സുനിൽകുമാർ, ഗണിത ശാസ്ത്ര വകുപ്പിലെ ഡോ. ടി. കെ. മുരളീധരൻ എന്നിവർ  കോ-ഇൻവെസ്റ്റിഗേറ്റർമാരാണ്. മികച്ച സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിദ്യാഭ്യാസ രീതിയാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയിൽ ലഭ്യമാവുന്നത്,  എന്നിരുന്നാലും ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയെ കാര്യക്ഷമമായ രീതിയിൽ വിനിയോഗിക്കുവാൻ നമുക്ക് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ,  ഗെയിം അധിഷ്ഠിത പഠനം എന്ന ആശയത്തെ നൂതന സാങ്കേതികവിദ്യയുമായി യോജിപ്പിച്ചുകൊണ്ട്   ഭിന്നശേഷിയുള്ള കുട്ടികളുടെ മാനസിക ശാരീരിക വികാസത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതി ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ തന്നെ ആദ്യമായി അവലംബിച്ചുകൊണ്ട് കണ്ണൂർ  സർവ്വകലാശാല ഇൻഫർമേഷൻ ടെക്നോളജി വിഭാഗവും, SCERT കേരളയും സംയുക്തമായി നടപ്പിലാക്കിയ ഈ ഗവേഷണ പദ്ധതി സംസ്ഥാന വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലായി വിലയിരുത്താം.

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്ററിന്റെ  ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 2024 ഒക്ടോബർ 19 രാവിലെ പത്തു  മണി മുതൽ ഒരു മണി വരെ “പ്രയുക്തി”എന്ന പേരിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ അഡ്വൈസർ, ജനറൽ ഏജൻസി, അസിസ്റ്റൻറ് സെയിൽ മാനേജർ, ബിസിനസ് ഡെവലപ്മെൻറ് മാനേജർ,  സെയിൽസ് ഡെവലപ്മെൻറ് മാനേജർ, മാനേജ്മെൻറ് ട്രെയിനി,  പ്രയോറിറ്റി പാർട്ണർ, ലൈഫ് അഡ്വൈസർ, ടെലി കോളർ, ഓഫീസ് സ്റ്റാഫ്,  മാനേജ്മെൻറ്,  ഇൻസ്ട്രക്ടർ, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 136 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പങ്കെടുക്കാൻ താല്പര്യമുള്ള എസ് എസ് എൽ സി/  പ്ലസ് ടു/  ഡിപ്ലോമ/  ബിരുദം/  ബിരുദാനന്തര ബിരുദം  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9:30ന് കണ്ണൂർ സർവകലാശാല താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡേറ്റയും സഹിതം എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങൾക്ക്  0497-2703130 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *