കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
എം. എ. (പ്രൈവറ്റ് രജിസ്ട്രേഷൻ) പ്രോജക്റ്റ് സമർപ്പണം
നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ. അറബിക്/ ഇക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി ഏപ്രിൽ 2024 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്റ്റ് റിപ്പോർട്ട് നവംബർ നാല് വൈകുന്നേരം 4 മണിക്കകം സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം. പ്രൊജക്റ്റ് തയാറാക്കി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ, സർവകലാശാല വെബ്സൈറ്റിൽ നൽകിയിട്ടുള്ള അതത് വിഷയങ്ങളുടെ സിലബസിലും പ്രൈവറ്റ് രജിസ്ട്രേഷൻ പി.ജി. പ്രോഗ്രാമുകളുടെ റെഗുലേഷൻസിലും ലഭ്യമാണ്.
തത്സമയ പ്രവേശനം
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ എം.എസ്.സി എൻവിറോൺമെന്റൽ സയൻസ് കോഴ്സിന് ജനറൽ മെറിറ്റ് ഉള്‍പ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 5 ശനിയാഴ്ച്ച രാവിലെ 11മണിക്ക് പഠന വകുപ്പിൽ ഹാജരാകണം . ഫോൺ: 99463 49800
അഞ്ച് വർഷ ഇൻറ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം(ഇൻ ഫിസിക്കൽ സയൻസ്)
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇൻറ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (ഇൻ ഫിസിക്‌സൽ സയൻസ് ) ൽ സീറ്റ് ഒഴിവുണ്ട്. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50 ശതമാനത്തിൽ അധികം മാർക്കോടെ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ സാക്ഷ്യ പത്രങ്ങളുടെ അസ്സൽ സഹിതം ഒക്ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് പഠന വകുപ്പിൽ ഹാജരാകണം.ഫോൺ : 0497-2806401, 9447649820.
പുനർമൂല്യ നിർണ്ണയ ഫലം
കണ്ണൂർ സർവ്വകലാശാല ഏപ്രിൽ 2024 സെഷനി
പരീക്ഷാ വിജ്ഞാപനം
-
06.11.2024ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക് 16.10.2024 മുതൽ 19.10.2024 വരെ പിഴയില്ലാതെയും 21.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം
-
06.11.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (റെഗുലർ / സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകൾക്ക് 21.10.2024 മുതൽ 23.10.2024 വരെ പിഴയില്ലാതെയും 24.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പുതുക്കിയ പരീക്ഷാ വിജ്ഞാപനം
05.11.2024 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക് 05.10.2024 മുതൽ 14.10.2024 വരെ പിഴയില്ലാതെയും 16.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ ഫലം
സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി / എം സി എ / എം എൽ ഐ എസ് സി / എൽ എൽ എം / എം ബി എ / എം പി ഇ എസ് ഡിഗ്രി ( സി ബി സി എസ് എസ് ), റഗുലർ/സപ്പ്ളിമെന്‍ററി, മെയ് 2024 പരീക്ഷകളുടെ ഫലം ( എം എ ഇംഗ്ലിഷ് ഒഴികെ) സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 16.10.2024ന് വൈകുന്നേരം 5 മണിവരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.