കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

തീയതി നീട്ടി

2024-25 അദ്ധ്യയന വർഷത്തിൽ സർവകലാശാല പഠനവകുപ്പുകളിലെ/സെന്ററുകളിലെ വിവിധ യു.ജി/പി.ജി/എം.എഡ്/അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി  പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള അവസാന തീയതി ഒക്ടോബർ അഞ്ച് വരെ നീട്ടിയിരിക്കുന്നു. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അതത് പഠന വകുപ്പുകളെ ബന്ധപ്പെടേണ്ടതാണ്. സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക. ഫോൺ: 0497-2715284, 0497-2715261  ഇമെയിൽ: deptsws@kannuruniv.ac.in

സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ 

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ സാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:

  • കണ്ണൂർ സർവ്വകലാശാലയിൽ അഡ്മിഷൻ ഡയറക്ടറേറ്റ് സ്ഥാപിക്കും. ഐ.ടി വിഭാഗത്തിലെ ഡോ. ആർ.കെ സുനിൽകുമാറിനെ ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.

  • ദേശീയ, അന്തർദേശീയ കോൺഫറൻസുകളിൽ പങ്കെടുക്കുന്ന കണ്ണൂർ സർവ്വകലാശാലയിലെ അധ്യാപകർക്ക് സാമ്പത്തിക സഹായം നൽകുന്നത്തിനുള്ള  മാർഗ്ഗനിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി.

  • നിശ്ചിത ഫീസോടു കൂടി മൂന്നാം തവണ ഹാജർ കണ്ടോണേഷൻ അനുവദിക്കുന്നതിനായി ബിരുദ ബിരുദാനന്തര റെഗുലേഷനുകൾ പരിഷ്കരിക്കും.

  • സർവ്വകലാശാല പഠന വകുപ്പുകളിൽ ഓരോ പ്രോഗ്രാമിനും സ്പോർട്സ് കോട്ട അനുവദിക്കും.

  • കോടതിവിധിയുടെ അടിസ്ഥാനത്തിൽ പാർട്ട് ടൈം കണ്ടിജന്റ്  ജീവനക്കാരുടെ ഒഴിവ് നികത്തുവാൻ സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചു.

  • കണ്ണൂർ സർവ്വകലാശാല, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുമായി  ധാരണപത്രം ഒപ്പിടാൻ തീരുമാനിച്ചു.

പ്രായോഗിക പരീക്ഷകൾ 

 ഞ്ചാം സെമസ്റ്റർ  ബി.എസ്.സി. ഫുഡ് ടെക്നോളജി (റെഗുലർ /സപ്ലിമെന്ററി), നവംബർ   2024  പ്രായോഗിക പരീക്ഷകൾ  2024  ഒക്ടോബർ  03, 04, 07  എന്നീ തീയതികളിലും അഞ്ചാം സെമസ്റ്റർ  ബി എസ് സി ഹോട്ടൽ മാനേജ്മെന്റ് ആന്ഡ് കാറ്ററിംഗ് സയന്സ് പ്രായോഗിക പരീക്ഷകൾ   2024 ഒക്ടോബർ 10 നും അഞ്ചാം സെമസ്റ്റർ   ബി.എ. സോഷ്യൽ സയൻസ് – എക്കണോമിക്സ് പ്രായോഗിക പരീക്ഷകൾ   2024  ഒക്ടോബർ 03  നും  അഞ്ചാം  സെമസ്റ്റർ  ബി.എസ്.സി. കോസ്റ്റ്യൂം ആന്ഡ് ഫാഷൻ  ഡിസൈനിംഗ് പ്രായോഗിക പരീക്ഷകൾ  2024  ഒക്ടോബർ 07, 08, 09, 10, 11 എന്നീ തീയതികളിലും അതത്  കോളേജുകളിൽ വച്ച് നടത്തുന്നതാണ് . ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക

ക്വസ്റ്റ്യൻ ബാങ്ക് ശിൽപശാല

നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷകൾക്കുള്ള ക്വസ്റ്റ്യൻ ബാങ്ക് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് 2024 ഒക്ടോബർ ഒന്നിന്  രാവിലെ 9.30 മുതൽ തലശ്ശേരി  ഗവ. ബ്രണ്ണൻ കോളേജിൽ വച്ച് ശിൽപശാല സംഘടിപ്പിക്കുന്നു.  18 വിഷയങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷന്മാർ,  അംഗങ്ങൾ, വിവിധ കോളേജുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അധ്യാപകർ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുക്കും

മൂല്യ നിർണ്ണയ ക്യാമ്പുകൾ പ്രവർത്തിക്കുന്നതല്ല

നാലു വർഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട്, കണ്ണൂർ സർവകലാശാല ഒക്ടോബർ ഒന്നിന് തലശ്ശേരി ഗവണ്മെന്റ് ബ്രെണ്ണൻ കോളേജിൽ, അധ്യാപർക്കായി, ക്വസ്റ്റ്യൻ ബാങ്ക് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏകദിന ശില്പശാല നടത്തുന്നതിനാൽ ,എല്ലാ കേന്ദ്രങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ മൂല്യനിർണയ ക്യാമ്പുകൾ അന്നേ ദിവസം പ്രവർത്തിക്കില്ലെന്നു പരീക്ഷ കൺട്രോളർ അറിയിച്ചു. മൂല്യനിർണായക്യാമ്പുകൾ ഒക്ടോബർ മുന്ന് മുതൽ തുടർന്ന്പ്രവൃത്തിക്കുന്നതായിരിക്കും

ടൈം ടേബിൾ

ഒക്ടോബർ 15ന് ആരംഭിക്കുന്ന  അഞ്ചാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി-2018  അഡ്മിഷൻ), നവംബർ  2024  പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു                            

About The Author

Leave a Reply

Your email address will not be published. Required fields are marked *