കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

തത്സമയ പ്രവേശനം.

കണ്ണൂർ  സർവകലാശാല  നീലേശ്വരം    ഡോ.പി.കെ.രാജൻ   മെമ്മോറിയൽ ക്യാമ്പസ്സിൽ    എം.എ. മലയാളം    പ്രോഗ്രാമിന്   ജനറൽ,   സംവരണ  വിഭാഗങ്ങളിൽ  ഏതാനും സീറ്റ്  ഒഴിവുണ്ട്.  താൽപ്പര്യമുള്ള     വിദ്യാർത്ഥികൾ   അസ്സൽ യോഗ്യത  സർട്ടിഫിക്കറ്റുകൾ        സഹിതം ഒക്ടോബർ അഞ്ച്   ശനിയാഴ്ച    രാവിലെ  11  മണിക്ക്    വകുപ്പ് മേധാവിക്ക്   മുൻപിൽ    നേരിട്ട്     ഹാജരാകേണ്ടതാണ്.  ഡിഗ്രി പരീക്ഷയ്ക്ക്    ലഭിച്ച  മാർക്കിന്റെ   അടിസ്ഥാനത്തിലായിരിക്കും    പ്രവേശനം. ഫോൺ: 8606050283, 9497106370

ഇൻറർ കോളേജിയറ്റ്  ടൂർണ്ണമെൻറ്

കണ്ണൂർ സർവ്വകലാശാലയുടെ 2024-25 വർഷത്തെ ഇൻറർ കോളേജിയറ്റ്  ടൂർണ്ണമെൻറ് ഒക്ടോബർ മൂന്നു  മുതൽ മങ്ങാട്ടുപറമ്പ ക്യാമ്പസിലും വിവിധ കോളേജുകളിലുമായി  ആരംഭിച്ചിട്ടുണ്ട്. കായിക മത്സരങ്ങളുടെ വേദികളും സമയക്രമവും എല്ലാ കോളേജുകളെയും  ഇമെയിൽ വഴി അറിയിച്ചിട്ടുണ്ട്.

 പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ ബി എസ് സി കെമിസ്ട്രി, സൈക്കോളജി (ഏപ്രിൽ 2024), പ്രായോഗിക പരീക്ഷകൾ 2024 ജൂലൈ 11 മുതൽ ജൂലൈ 15 വരെ അതത്  കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 പുനർമൂല്യ നിർണ്ണയ ഫലം                                                         

നാലാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റീലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്‌ (ഏപ്രിൽ 2024) പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

                                                                    

About The Author

Leave a Reply

Your email address will not be published. Required fields are marked *