കേരളത്തിലെ വിദ്യാഭ്യാസരംഗം ലോകത്തിന് മാതൃക – മന്ത്രി വി. ശിവൻകുട്ടി

0
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മികവ് മാതൃകാപരമാണെന്നും ലോകമെമ്പാടും  അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പി കുഞ്ഞിക്കണ്ണൻ  വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂൾ  ശതാബ്ദി സ്മാരക ഹാളിന്റെയും എൻഡോവ്മെന്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് കേരളത്തിന് അഭിമാനമായി.  ഇത് യാദൃശ്ചികമല്ല, പശ്ചാത്തലം പരിഗണിക്കാതെ തന്നെ ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാണെന്ന് ഉറപ്പാക്കാനുള്ള നിരന്തര പരിശ്രമത്തിൻ്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *