സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ അദാലത്ത്

0

കണ്ണൂർ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ്റെ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ഓഫീസുകളിൽ നിന്നും വായ്‌പ എടുത്തിട്ടുള്ളവരിൽ പ്രയാസകരമായ സാഹചര്യം തിരിച്ചടവിൽ ഉണ്ടായവരുടെ പ്രശ്‌നങ്ങൾ പരിശോധിക്കുവാൻ കോർപറേഷൻ്റെ അദാലത്ത് നടത്തി അപേക്ഷകൾ പരിശോധിച്ചു. 27 അപേക്ഷകർ ഇളവിന് അർഹതപ്പെട്ടവരാണെന്നു കണ്ടു. ഇത്രയും അപേക്ഷകർക്കായി 57,85,448/- രൂപ ഇളവ് അനുവദിച്ചുകൊണ്ട് സഹായം നൽകുന്നതിന് തീരുമാനിച്ചു. കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ്, ഡയറക്‌ടർമാരായ വി പി കുഞ്ഞികൃഷ്ണ‌ൻ, അഡ്വ.പി പി ഉദയകുമാർ, ടി ഡി ബൈജു കമ്പനി സെക്രട്ടറി സുജിത്ത് എസ് എന്നിവർ പങ്കെടുത്തു.


സർക്കാർ അംഗീകരിച്ച എൽഡിആർഎഫ് സഹായം പദ്ധതിയുടെ ഭാഗമായാണ് അദാലത്ത് ചേർന്നത്. രണ്ടാം പിണറായി സർക്കാരിന്റെ 100 ദിനകർമ്മ പരിപാടിയുടെ ഭാഗമായാണ് പ്രത്യേകമായി എൽഡിആർഎഫ് അദാലത്ത് സംഘടിപ്പിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *