വിദ്യാതീരം കരിയർ ഗൈഡൻസ് ശിൽപശാല
മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസ സാധ്യതകൾ, തൊഴിലവസരങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അവബോധം സൃഷ്ട്ടിക്കുന്നതിന് മത്സ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിദ്യാതീരം’ കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചു. ഗവ. സിറ്റി ഹയർ സെക്കണ്ടറി സ്‌കൂളിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളി മേഖലയിലെ പത്താം ക്ലാസ്, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർഥികൾക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. കുട്ടികളിലെ കൗമാരക്കാല പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നല്കുന്ന വിവിധ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസത്തിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാകുന്ന വായ്പകൾ, ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളും തൊഴിലവസരങ്ങളും തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ അവതരിപ്പിച്ചു. 80 വിദ്യാർഥികൾ പങ്കെടുത്തു.
നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ സയ്യിദ് സിയാദ് തങ്ങൾ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.എം സാബിറ ടീച്ചർ, പി അഷറഫ്, കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ ഷൈനി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടി.കെ രാജേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.