വികസന പ്രവർത്തനങ്ങളോട് തുറന്ന സമീപനം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

0

വികസന-നിർമ്മാണ പ്രവർത്തനങ്ങളോട് തുറന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ ഗവ.പോളിടെക്നിക്ക് കോളേജ് സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റേഡിയത്തിന്റെ നവീകരണം പൂർത്തിയാകുന്നതോടെ കായിക മേഖലക്ക് ഉണർവുണ്ടാകുമെന്നും സർക്കാർ പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ എല്ലാവരുടേയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.


ഗ്രൗണ്ട് വികസനം, സ്റ്റെപ്പ് ഗ്യാലറി, റീട്ടൈനിംഗ് വാൾ, മഡ് വോളിബോൾ കോർട്ട്, കോർട്ടിന്റെ ഇരു വശങ്ങളിലും ഫെൻസിംഗ്, ഡ്രെയിൻ, വോളി ബോൾ കോർട്ടിലേക്കുള്ള ഫ്ളഡ് ലൈറ്റ് എന്നിവയാണ് സ്റ്റേഡിയത്തിന്റെ നവീകരണത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. പോളിടെക്‌നിക്ക് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തിക്കായി 2023 -24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സർക്കാർ ഒരു കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ജില്ലയിൽ കായിക വകുപ്പിന്റെ ഫണ്ട് മുഖേന 74.17 കോടി രൂപയുടെ 48 പ്രവൃത്തികളും കിഫ്ബി പദ്ധതി പ്രകാരം 115.93 കോടി രൂപയുടെ പത്ത് പ്രവൃത്തികളുമാണ് വിവിധ ഘട്ടങ്ങളിലായി നടന്നു വരുന്നത്. കണ്ണൂർ നിയോജക മണ്ഡലത്തിൽ കായിക വകുപ്പ് മുഖേന 13.82 കോടി രൂപയുടെ 18 പ്രവൃത്തികളാണ് ഭരണാനുമതി ലഭിച്ച് പ്രവൃത്തി പുരോഗമിക്കുന്നത്.

ഗവ. പോളിടെക്‌നിക്ക് കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രമോദ് ചാത്തമ്പള്ളി അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ.പി.എം മുഹമ്മദ് അഷറഫ്, കായിക യുവജന കാര്യാലയ വകുപ്പ് ഡയറക്ടർ ടി അനീഷ്, കണ്ണൂർ ഗവ. ഐ ടി ഐ പ്രിൻസിപ്പൽ ബി.എസ് ദിലീപൻ, കണ്ണൂർ ഗവ. വനിതാ ഐ ടി ഐ പ്രിൻസിപ്പൽ എം.പി വത്സൻ, എം ദിലീപ്, എം കെ മുരളി, രാഗേഷ് മന്ദമ്പേത്ത്, കെ മുഹമ്മദ് കുഞ്ഞി, ടി.പി ഷിജി, ടി സാബു, സുരേഷ് ബാബു പുത്തലത്ത്, നജ്‌കേത്, വൈ.വി അശോകൻ, നാരായണൻ  എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *