നാലു വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 4000 കോടി രൂപ വിനിയോഗിച്ചു: മന്ത്രി ആർ ബിന്ദു

0

കഴിഞ്ഞ നാല് വർഷകാലത്തിനിടക്ക് ജീവനക്കാരുടെ ശമ്പളമടക്കം 4000 കോടി രൂപ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ പുതുതായി നിർമ്മാണം ആരംഭിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും കിച്ചൺ ബ്ലോക്കിന്റെ  ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതിൽ ഏകദേശം 2000 കോടി രൂപ അടിസ്ഥാന വിപുലീകരണ രംഗത്താണ് വിനിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ അർഥപൂർണമായി ഇടപെടാൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.

രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയ പരിവർത്തനങ്ങൾക്കും പുരോഗതിക്കും അവശ്യമായ പദ്ധതികൾ സർക്കാർ വിജയകരമായി സംസ്ഥാനത്ത് നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ബിജോയ് തയ്യിൽ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ കാര്യാലയം ജോയിന്റ് ഡയറക്ടർ ജെ സുരേഷ് കുമാർ, കണ്ണൂർ ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ ബി.എസ് ദിലീപൻ, കണ്ണൂർ ഗവ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ പ്രമോദ് ചാത്തമ്പള്ളി, ഗവ വനിത ഐ.ടി.ഐ പ്രിൻസിപ്പൽ എം.പി വത്സൻ, തോട്ടട വി എച്ച് എസ് ഇ പ്രിൻസിപ്പൽ ബാബു, എം ദിലീപ,് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *