വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുന്നു: മന്ത്രി വി.എന്‍ വാസവന്‍
വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായ കഴിവുകളും അഭിരുചിയും വളര്‍ത്തിയെടുക്കുക എന്നത് അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ പിന്തുണയും അധ്യാപകരും രക്ഷകര്‍ത്താക്കളും നല്‍കണമെന്നും മന്ത്രി പറഞ്ഞു.
ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിച്ചു. കെ.കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍, സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ സുഗതന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.എന്‍ മുഹമ്മദ്, കെ ശ്രീജ, സ്‌കൂള്‍ മാനേജര്‍ കൃഷ്ണകുമാര്‍ കണ്ണോത്ത്, പ്രിന്‍സിപ്പല്‍ എം.പി പ്രീതി, പ്രധാന അധ്യാപിക എന്‍ സുധാമണി,ഇ.വി വിനോദ് കുമാര്‍, എ.കെ ശ്രീധരന്‍, എം.കെ ഇസ്മയില്‍ ഹാജി, പി.വി വിജയന്‍, എം ചന്ദ്രലേഖ, സി.കെ രാഘവന്‍ മാസ്റ്റര്‍, വി.എന്‍ സത്യേന്ദ്രനാഥ്, കെ ശ്രീജിത്ത് കുമാര്‍, സണ്ണി തോമസ്, പ്രകാശന്‍ കാരായി, കെ.പി ശ്രീജ, അഭിനന്ദ് എന്നിവര്‍ സംസാരിച്ചു.