‘നവീനെ കുറിച്ച് ഇതുവരെ മോശപ്പെട്ടൊരു പരാതി ലഭിച്ചിട്ടില്ല, സത്യസന്ധനായ ഉദ്യോഗസ്ഥന്‍’ : മന്ത്രി കെ രാജന്‍

0

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മന്ത്രി കെ രാജന്‍.വളരെ സങ്കടകരമായ നിമിഷമെന്നും നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും റവന്യു കുടുംബത്തിനും വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, പൊതു സമൂഹത്തിനകത്ത് ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമൊക്കെ പക്വതയും പൊതു ധാരണയും പ്രകടിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.

കണ്ണൂരിലെ ജില്ലാ കളക്ടറോട് അടിയന്തിരമായി അന്വേഷിച്ച് പ്രഥമിക റിപ്പോര്‍ട്ട് നല്‍കാനുള്ള നിര്‍ദേശം ഇതിനോടകം നല്‍കിക്കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീനെ കുറിച്ച് ഇതുവരെ മോശപ്പെട്ടൊരു പരാതി ലഭിച്ചിട്ടില്ല. കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥനാണ് എന്നാണ് വ്യക്തിപരമായ അറിവ്. അദ്ദേഹത്തിന്റെ ആവശ്യ പ്രകാരമാണ് എഡിഎം എന്ന കണ്ണൂരിലെ ചുമതലയില്‍ നിന്ന് പത്തനംതിട്ട എഡിഎം എന്ന ചുമതലയിലേക്ക് മാറ്റി നിശ്ചയിച്ചത്. വളരെ ദൗര്‍ഭാഗ്യകരമായ സംഭവം – കെ രാജന്‍ വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *