പിവി അന്‍വറിന്റെ റോഡ് ഷോയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും: സോഷ്യൽ മീഡിയയിൽ ട്രോൾ
പിവി അന്‍വറിന്റെ പാലക്കാട് റോഡ് ഷോയിലെത്തിയത് ഏജന്റ് വിളിച്ചിട്ടെന്ന് കൊടുവായൂരില്‍ നിന്നെത്തിയ സ്ത്രീ.
റോഡ് ഷോയിൽ വന്ന പ്രവർത്തകരോട് മാധ്യമങ്ങൾ സംസാരിച്ചപ്പോൾ അവർക്ക് ഡിഎംകെ യോ പിവി അൻവറിനെയോ അറിയില്ലായിരുന്നു. കാറ്ററിങ്ങിനും, ഷൂട്ടിങ്ങിനും പോകുന്നവരെയാണ് ഏജന്റ് മുഖേന അൻവറിന്റെ റോഡ് ഷോയ്ക്കെത്തിച്ചത്. സംഭവം വാർത്തയായതോടെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്.
ഡിഎകെയിൽ ചേർന്നിട്ട് കുറേ കാലം ആയോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ഞാൻ കുറേ ഷൂട്ടിങ്ങിനൊക്കെ പോകും എന്ന് നിഷ്കളങ്കമായി മറുപടി പറയുകയായിരുന്നു പരിപാടിയിൽ പങ്കെടുത്തവർ. ഗുരുവായൂരമ്പല നടയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.ഞങ്ങൾ എറണാകുളത്തൊക്കെ പോകാറുണ്ട്. ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്നും പറയുന്നുണ്ട്. പങ്കെടുത്താൽ ഏത്ര രൂപ കിട്ടും എന്ന ചോദ്യത്തിന് സാധാരണ 500/600 ഒക്കെയാണ് കിട്ടുക. ഇവിടെ എത്രയാണെന്ന് അറിയില്ല പരിപാടി കഴിയുമ്പോൾ അറിയാം എന്നായിരുന്നു മറുപടി. എത്ര പേർ വന്നിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ ഞങ്ങൾ 15 പേരുണ്ട് എന്നും പറഞ്ഞു.