തളിപ്പറമ്പ് കണ്ടത് പുലിതന്നെ; കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ്
തളിപ്പറമ്പ് പുളിമ്പറമ്പ് കണി കുന്നിൽ കഴിഞ്ഞ ദിവസം കണ്ടത് പുലിതന്നെയെന്ന് വനം വകുപ്പ് സ്ഥീരീകരിച്ചു. ഇന്ന് രാവിലെ വനം വകുപ്പിൻ്റെ ഉന്നത സംഘം പ്രദേശം സന്ദർശിച്ച് കാൽപ്പാടുകൾ പരിശോധിച്ചാണ് ഇത് പുലിയുടേതാണെന്ന് ഉറപ്പിച്ചത്. തളിപ്പറമ്പ് പോലീസും പരിശോധനയിൽ പങ്കെടുന്നു. നാല് ദിവസം മുമ്പാണ് കണി കുന്നിൽ കാൽനട യാത്രക്കാർ പുലിയെ കണ്ടത്. ഇന്ന് രാവിലെ സാൻജോസ് സ്ക്കൂളിന് സമീപം പുലി ഒരു തെരുവുനായയെ പിടി കുടി വലിച്ചുകൊണ്ടു പോകുന്നത് കണ്ടതായി സ്ഥിരികരിക്കാത്ത റിപ്പോർട്ടുണ്ട്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.