മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്‌സ് ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന്

0

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കോമ്പൗണ്ടില്‍ എന്‍എച്ച്എം 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്‌സ് ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

ആരോഗ്യ മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാര്‍ത്ഥം 2009 ല്‍ ആരംഭിച്ച ആശുപത്രി വികസനത്തിന്റെ അഞ്ചാംഘട്ടത്തിലേക്ക് കടക്കുകയാണ്. ആധുനിക സജ്ജീകരണങ്ങളോട് കൂടിയതും 100 രോഗികളെ കിടത്തി ചികിത്സിക്കുവാന്‍ സൗകര്യമുള്ളതുമായ ഈ ആശുപത്രിയുടെ, ധര്‍മ്മശാല-പറശ്ശിനിക്കടവ് റോഡിന് എതിര്‍വശത്തുള്ള പ്ലോട്ടില്‍, ദേശീയ ആരോഗ്യദൗത്യം വാര്‍ഷിക ഫണ്ടില്‍ ഉള്‍പ്പെടുത്തി, ഒരു കോടി 49 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ആറ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *