ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളിലും ഒഡിഷയിലും നിരവധി ട്രെയിനുകള്‍ റദ്ദാക്കി
ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ ജനങ്ങളെ ഒഴിപ്പിക്കല്‍ ആരംഭിച്ചു. ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനം. പശ്ചിമ ബംഗാളിലും ഒഡിഷയിലും നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ ആദ്യ മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം,കാറ്റിന്റെ വേഗത 120 കിലോമീറ്റര്‍ വരെ എത്തിയേക്കാമെന്നാണ് പ്രവചനം. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാനാണ് ഒഡീഷ സര്‍ക്കാര്‍ ശ്രമം. ദന ചുഴലിക്കാറ്റ് സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം ബാധിക്കുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഒഡിഷയിലെ പുരി മുതല്‍ പശ്ചിമ ബംഗാള്‍ തീരം, സാഗര്‍ ദ്വീപ് എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന ചുഴലിക്കാറ്റ് ചുഴലിക്കാറ്റിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒഡീഷയിലെ 14 ജില്ലകളിലും സ്‌കൂളുകളും കോളജുകളും സര്‍വ്വകലാശാലകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 23 മുതല്‍ 25 വരെ അവധിയായിരിക്കും.