ചിറക്കൽ ചിറയിൽ ഹൈ മാസ്റ്റ് ലൈറ്റുകൾ തെളിഞ്ഞു
കെ.വി സുമേഷ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ച് ചിറക്കൽ ചിറയുടെ ചുറ്റും ഒരു ഹൈമാസ്റ്റ്, ആറ് മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ നിർവ്വഹിച്ചു.ചിറക്കൽ വലിയ രാജ രാമവർമ്മ രാജ, പത്മശ്രീ ജേതാവ് എസ്.ആർ.ഡി പ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്ര മോഹനൻ, കെ.പി ജയപാലൻ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, എന്നിവർ ലൈറ്റുകളുടെ സ്വിച്ച് ഓൺ നിർവ്വഹിച്ചു. ചടങ്ങിൽ കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
500 ലധികം വർഷം പഴക്കമുള്ള ചിറയുടെ ചുറ്റും ലൈറ്റുകൾ തെളിഞ്ഞതോടെ ചിറക്കൽ ചിറ മുഴുവനും പ്രകാശപൂരിതമായി. രാത്രി സമയങ്ങളിലും നിരവധി പേർ ചിറക്കൽ ചിറ കാണാൻ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ എം.എൽ.എ ചിറക്കൽ ചിറയുടെ ചുറ്റും ഇൻ്റർലോക്ക് ചെയ്യാൻ മന്ത്രിക്ക് നിവേദനം നൽകി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ലൈറ്റുകൾ പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ സ്ഥാപിക്കാൻ സാധിച്ചു. പരിപാടിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. റസിഡൻ്റ്സ് അസോസിയേഷനുകൾ വോക്കേഴ്സ് ക്ലബും ഉണ്ടായിരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി സ്വാഗതം പറഞ്ഞു. രാമവർമ്മ രാജ, എസ്.ആർ.ഡി പ്രസാദ്, അഡ്വ.ടി സരള, കെ.സി ജിഷ, കെ.പി ജയപാലൻ, ചന്ദ്ര മോഹനൻ, കെ രമേശൻ, കൊല്ലോൻ മോഹനൻ, സുരേഷ് വർമ്മ, കമാൻ്റോ ശ്യാം, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോളി മെമ്പർമാരായ സിന്ധു, സീമ, സുജിത്ത്, രമേശൻ, ജിതിൻ.പി, രാഹുൽ, എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽകുമാർ നന്ദി പറഞ്ഞു.