എ​ഡി​ജി​പി-​ആ​ർ​എ​സ്എ​സ് കൂ​ടി​ക്കാ​ഴ്ച വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ൾ​ക്കെ​ന്ന് സം​ശ​യം; അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട് സ​ര്‍​ക്കാ​ര്‍

0

എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട് സ​ര്‍​ക്കാ​ര്‍. എ​ഡി​ജി​പി ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​ത് വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ള്‍​ക്കാ​കാ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​നു​വേ​ണ്ടി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നാ​ണ് സം​ശ​യം. എ​ന്നാ​ൽ ഇ​ക്കാ​ര്യം ഉ​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.എ​ഡി​ജി​പി ഇ​ത്ത​ര​ത്തി​ലൊ​രു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് സ​ര്‍​വീ​സ് ച​ട്ട​ലം​ഘ​ന​മാ​ണ്.

സ​ന്ദ​ർ​ശ​ന​ല​ക്ഷ്യം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.എ​ഡി​ജി​പി ഷാ​ജ​ൻ സ്ക​റി​യ​യി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വും ഡി​ജി​പി ത​ള്ളി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് തെ​ളി​വി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ഡി​ജി​പി​ക്കെ​തി​രെ ന​ട​ന്ന ര​ണ്ട് അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​ച്ച​ത്. സ​ര്‍​ക്കാ​രി​ന് ഇ​തി​ല്‍ ഒ​ന്നും മ​റ​ച്ചു​വ​യ്ക്കാ​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *