നവീന്‍ ബാബുവിന്റെ മരണത്തിന് പിറകില്‍ ദിവ്യ മാത്രമല്ല; മലയാലപ്പുഴ മോഹനന്‍

0

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പുറകില്‍ ലോബിയുണ്ടെന്ന ആരോപണവുമായി സിപിഐഎം ഏരിയാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയും കളക്ടര്‍ അരുണ്‍ കെ വിജയനും മാത്രമല്ല ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

 

കളക്ടര്‍ വീട്ടിലേക്ക് വരരുതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കളക്ടറെ അറിയിച്ചിരുന്നുവെന്നും ജനരോഷം ഉണ്ടാകുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അറിയിച്ചിരുന്നെന്നും മോഹനന്‍ പറഞ്ഞു.നവീനിന്റെ ഭാര്യ കളക്ടറോട് വരണ്ട എന്ന് പറഞ്ഞത് കളക്ടര്‍ കുറ്റക്കാരനാണെന്ന് അറിയുന്നത് കൊണ്ടാണ്. ദിവ്യയെ ചോദ്യം ചെയ്യുന്നത് കണ്ണൂര്‍ പൊലീസ് മനപ്പൂര്‍വം വൈകിപ്പിക്കുന്നുണ്ടായിരിക്കാം. പത്തനംതിട്ടയിലെ പാര്‍ട്ടിയാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ മാനുഷിക പരിഗണന നല്‍കുമെന്നും മലയാലപ്പുഴ മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *