ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയെന്ന് കോൺ​ഗ്രസ്

0

ഹരിയാനയിൽ ബിജെപിയുടെ വിജയം അട്ടിമറിയെന്ന് കോൺ​ഗ്രസ്.ഫലം അപ്രതീക്ഷിതമാണെന്നും അംഗീകരിക്കില്ലെന്നും കോൺ​ഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇത് കൃത്രിമത്വത്തിന്റെ വിജയമാണെന്നും ജനഹിതത്തെ അട്ടിമറിച്ച വിജയമാണെന്നും ജയറാം രമേശ് പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലങ്ങൾ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കളായ ജയറാം രമേശും പവൻ ഖേരയും ആശങ്ക ഉന്നയിച്ച് നേരത്തെ രം​ഗത്തെത്തിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോലെ ഹരിയാനയിലെ ഫലം ഇലക്ഷൻ കമ്മീഷന്റെ വെ‌ബ്സൈ‌റ്റിൽ അപ്ഡേറ്റാകാൻ വൈകുന്നത്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള സാധ്യതയിലേക്കാണ്‌ വഴി തുറക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *