തൃശ്ശൂര്‍ പിടിച്ചെടുത്തു, ഇനി പാലക്കാടാണ് ലക്ഷ്യമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്
തൃശ്ശൂര്‍ പിടിച്ചെടുത്തു, ഇനി പാലക്കാടാണ് ലക്ഷ്യമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പാലക്കാട് വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. സിപിഐഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ പാലക്കാട് ഡീലുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് തന്നെ ഇക്കാര്യം പുറത്തു പറഞ്ഞിട്ടുണ്ട്. ഷാഫി ജയിച്ചത് സിപിഐഎം വോട്ട് കൊണ്ട് എന്നാണ് സരിന് പറഞ്ഞത്. ഇതേക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. ഇന്ത്യാ സഖ്യ മുന്നണി ധര്‍മ്മം ആകും ഇവര്‍ നടപ്പിലാക്കുന്നത് ഇത് രാഷ്ട്രീയ മര്യാദയാണോ എന്ന് ചിന്തിക്കണമെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
പാലക്കാട് സംഘടനാ പ്രശ്നം ഉണ്ട് എന്നുള്ളത് മാധ്യമസൃഷ്ടിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഉള്ളില്‍ ഒരു പ്രശ്നവുമില്ലെന്നും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശോഭ സുരേദ്രന്റെ പോസ്റ്റര്‍ കത്തിച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.