കണ്ണൂരിൽ വനിതാ പോലീസിനെ ബിജെപി പ്രവർത്തകൻ അപമാനിച്ചു; പരാതിപെട്ടിട്ടും നടപടിയില്ല, പോലീസിൽ അമർഷം
കണ്ണൂരിൽ വനിതാ പോലീസിനെ ബിജെപി പ്രവർത്തകൻ അപമാനിച്ചു.സംഭവത്തിൽ നടപടിയെടുക്കാതെ പോലീസ്. ആൾക്കൂട്ടത്തിന് നടുവിൽവച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ബിജെപി പ്രവർത്തകൻ പെരുമാറിയെന്ന് കാണിച്ച് മേലധികാരികളോട് വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതിപെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവമുണ്ടായത്.
മാർച്ച് സംഘർഷഭരിതമായപ്പോൾ വനിതാ പ്രവർത്തകരെ പിന്തിരിപ്പിക്കാനെത്തിയ വനിതാ പോലീസിനെ അപമാനിക്കുന്ന രീതിയിൽ ഒരു ബിജെപി പ്രവർത്തകൻ പെരുമാറുകയായിരുന്നു. തുടർന്ന് വനിതാ പോലീസ് മേലധികാരികളോട് പരാതിപെട്ടിട്ടും യാതൊരു വിധ നടപടികളും ഇതുവരെ ബിജെപി പ്രവർത്തകനെതിരെ സ്വീകരിച്ചിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടും മേലധികാരികൾ നടപടിയെടുക്കാൻ വൈകുന്നത് പോലീസ് സേനയിൽ തന്നെ അമർഷത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.