അഴീക്കോട് ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ

0

സ്വാച്ചതാഹി സേവാ 2024 അഴീക്കോട് ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത സേന അംഗങ്ങൾക്കുള്ള വാഹനത്തിന്റെ താക്കോൽ വിതരണം, ട്രോളി വിതരണം, ഫർണിച്ചർ വിതരണം, എന്നിവ നടന്നു. പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടി എംഎൽഎ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ശുചിത്വ ക്വിസ് മത്സരത്തിലെ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും, ചടങ്ങിൽ നടന്നു. അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പ്രദീപൻ. ആരോഗ്യ വിദ്യാഭ്യാസം സറാൻഡിങ് കമ്മിറ്റി ചെയർമാൻ ടി മുഹമ്മദ് അഷറഫ്, വൈസ് പ്രസിഡന്റ് എ റീന, ജയൻ കാണി, വി പി ഷഹനാദ്, ഡാലിയ തുടങ്ങിയവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *