ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം

0

ഡൽഹിയിൽ ശൈത്യ കാലമാകുന്നതിനു മുൻപുതന്നെ വായു മലിനീകരണം നഗരത്തിൽ പിടിമുറുക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹിയുടെ പലയിടത്തും 250 മുകളിലാണ് വായു ഗുണനിലവാരസൂചിക രേഖപ്പെടുത്തിയത്. ഇന്ന് ആനന്ദ് വിഹാറിൽ വായു ഗുണനിലവാര സൂചിക 445 രേഖപ്പെടുത്തി. മുഖ്യമന്ത്രി അതിഷിയും പരിസ്ഥിതി മന്ത്രി ഗോപാൽ റായും മേഖല സന്ദർശിച്ചു. ഉത്തർപ്രദേശിൽ നിന്നും കൗശാമ്പി ബസ് ടെർമിനലിലേക്ക് എത്തുന്ന ഡീസൽ ബസുകളാണ് മലിനീകരണത്തോത് ഉയർത്തുന്നതെന്ന് ഗോപാൽ റായ് പ്രതികരിച്ചു.

യമുനാ നദിയുടെ അവസ്ഥയും ശോചനീയമാണ്. മലിനീകരണത്തിന്റെ ഭാഗമായുള്ള വിഷപ്പത യമുനയെ ആകെ ബാധിച്ചു. നദിയിലെ ജലം പ്രയോജനപ്പെടുത്തി കൊണ്ടിരുന്ന ജനങ്ങളെയും ഇത് ബുദ്ധിമുട്ടിലാക്കി. ഡൽഹിയിലെ വായു മലിനീകരണത്തിൽ രാഷ്ട്രീയപാർട്ടികൾ പരസ്പരം പഴിചാരുകയാണ്. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് ഉത്തർപ്രദേശ് ഹരിയാന സർക്കാരുകൾ നിയന്ത്രിക്കുന്നില്ലെന്ന് ആംആദ്മി ആരോപിച്ചു. കഴിഞ്ഞ 10 വർഷമായി മലിനീകരണം നിയന്ത്രിക്കുന്നതിന് ഡൽഹി സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് ബിജെപിയുടെ വിമർശനം.

About The Author

Leave a Reply

Your email address will not be published. Required fields are marked *