എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയതിൽ ദുരൂഹത

0

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയതിൽ ദുരൂഹത. പരാതി തയ്യാറാക്കിയത് മരണ ശേഷമാണോ എന്ന സംശയമാണ് ഉയരുന്നത്. പരാതിക്ക് പിന്നിൽ പരാതിക്കാരനായ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുൾപ്പെടെയുള്ള സംശയങ്ങളുണ്ട്. മരണത്തിന് പിന്നാലെയാണ് മാധ്യമങ്ങൾ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിനോട് പരാതി സംബന്ധിച്ച് ചോദ്യമുന്നയിക്കുന്നത്. പരാതി പരിഹാര സെൽ വഴി അയക്കുന്ന പരാതികൾക്ക് ഓൺലൈനായി സംവിധാനങ്ങൾക്ക് കാണാനാകും. പോസ്റ്റൽ വഴി ലഭിക്കുന്ന പരാതിയാണെങ്കിൽ അത് ഇ-ഫയലിന്റെ ഭാ​ഗമായി മാറുകയും ടോക്കൺ ഉൾപ്പെടെ പരാതിക്കാരന് ലഭിക്കും. 10/10ന് കൊടുത്ത പരാതി നവീൻ ബാബുവിന്റെ മരണത്തിന് മുമ്പ് വരെ ഇത്തരം സംവിധാനത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് വസ്തുത. കളക്ടർ സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യം ആവർത്തിച്ചിരുന്നു.

നവീൻ ബാബു മരിച്ച ശേഷമാണ് പരാതി തയ്യാറാക്കിയത്. 10-10-24 എന്നാണ് പരാതിയിൽ നൽകിയിരിക്കുന്ന തീയതി. ടി വി പ്രശാന്ത് എന്ന ഒദ്യോ​ഗിക പേര് ടി വി പ്രശാന്തൻ എന്നും മാറ്റിയിട്ടുണ്ട്. വാചകങ്ങളിൽ തന്നെ പിശകുണ്ട്. എഡിഎമ്മിന്റെ ചുമതല വഹിച്ച എന്നാണ് പരാതിയിലെ അഞ്ചാമത്തെ വരിയിലുള്ളത്.പരാതിയിൽ പരാമർശിച്ചിരിക്കുന്ന ഒക്ടോബർ 10, 2024 പ്രകാരം നവീൻ ബാബു തന്നെയാണ് കണ്ണൂർ എഡിഎം.

About The Author

Leave a Reply

Your email address will not be published. Required fields are marked *