ജനങ്ങളെ സേവിക്കാൻ ആം ആദ്മി പാർട്ടി പിന്തുടരുന്നത് രാമ രാജ്യമെന്ന ആശയം; അരവിന്ദ് കെജ്‌രിവാൾ

0

ജനങ്ങളെ സേവിക്കാൻ ആം ആദ്മി പാർട്ടി പിന്തുടരുന്നത് രാമ രാജ്യമെന്ന ആശയമാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ഒരു കുട്ടിക്കും വിദ്യാഭ്യാസമില്ലാതിരിക്കുകയോ ഒരു പൗരനും ശരിയായ ചികിത്സ നിഷേധിക്കപ്പെടുകയോ ഉണ്ടാകില്ലെന്നതാണ് രാമ രാജ്യത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു.ഈസ്റ്റ് ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത്, സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ആം ആദ്മി പാർട്ടി രാമ രാജ്യ വെബ്സൈറ്റ് പുറത്തിറക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണം മുൻ നിർത്തിയായിരുന്നു എഎപിയുടെ നീക്കം. രാമരാജ്യം എന്ന ആശയത്തിൽ നിന്നും പാർട്ടി സ്വീകരിച്ച നടപടികൾ മുൻനിർത്തിയാണ് വെബ്സൈറ്റ്. രാമരാജ്യം സ്ഥാപിക്കുന്നതിൽ ശ്രീരാമന് നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിനും ജനങ്ങളെ സേവിക്കുന്നതിന് നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അതിഷി പറഞ്ഞിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *