മാ​നി​നെ ഇ​ടി​ച്ചു നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

0

മു​ത്ത​ങ്ങ​യി​ൽ റോ​ഡി​നു കു​റു​കെ ചാ​ടി​യ മാ​നി​നെ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യുവാവ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ആ​ൽ​ബി​ൻ അ​ഗ​സ്റ്റി​ൻ (24) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മീ​റ്റ് ആ​ഷ​ർ (22) ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്

രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. മൈ​സൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് പൊ​ൻ​കു​ഴി കാ​ട്ടു​നാ​യ്ക്ക കോ​ള​നി​ക്ക് സ​മീ​പത്ത് വെച്ച് കു​റു​കെ​ച്ചാ​ടി​യ മാ​നി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് സമീപത്തെ മ​ര​ത്തി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായത് .

About The Author

Leave a Reply

Your email address will not be published. Required fields are marked *