എ ഗീത ഐഎഎസിൻറെ റിപ്പോർട്ടിൽ കളക്ടർക്ക് ക്ലീൻ ചിറ്റ്

0

കണ്ണൂർ കളക്ടർ അരുൺ കെ വിജയനെതിരെ നടപടി ഉടൻ ഉണ്ടായേക്കില്ല. അന്വേഷണ ഉദ്യോ​ഗസ്ഥ എ ഗീത ഐഎഎസിൻറെ റിപ്പോർട്ടിൽ കളക്ടർക്ക് ക്ലീൻ ചിറ്റ് . ഇതോടെ കളക്ടർക്ക് ദീർഘകാല അവധിയിൽ പ്രവേശിക്കാം. റവന്യൂ മന്ത്രിക്ക് നൽകുന്ന റിപ്പോർട്ടിൽ അരുൺ കെ വിജയനെതിരെ പരാമർശങ്ങളില്ല. പി പി ദിവ്യ എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ക്ഷണം നൽകിയിരുന്നില്ലെന്നുമാണ് അരുൺ മൊഴി നൽകിയത്. എന്നാൽ എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോൾ തനിക്ക് ഇടപെടാൻ കഴിയില്ലായിരുന്നു. കാരണം പ്രോട്ടോക്കോൾ പ്രകാരം തന്നേക്കാൾ മുകളിലുള്ള ആളാണ് എന്ന മൊഴിയും അരുൺ കെ വിജയൻ എ ഗീതയ്ക്ക് നൽകിയിരുന്നു.

അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് കൈമാറും. കഴിഞ്ഞ ദിവസം ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *