മയ്യിലിൽ ബസ്സിൽ കയറി അക്രമം കാണിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
നിറയെ യാത്രക്കാരുമായി സർവ്വീസ് നടത്തുകയായിരുന്ന ബസ്സിൽ കയറിമാരകായുധങ്ങളുമായി അക്രമം കാണിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസ് ചാർജ്ജ് ചെയ്ത് മയ്യിൽ പോലീസ്. ഇത് സംബന്ധിച്ച റിപ്പോർട്ട് മയ്യിൽ പോലിസ് സബ് ഇൻസ്പെക്ടർ എം പ്രശോഭ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് ബസ്സ് കണ്ണൂരിലേക്ക് പോകുമ്പോൾ ബൈക്കിന് സൈഡ് നൽകിയില്ലെന്നതിൻ്റെ പേരിൽ വാക്തർക്കം കമ്പിലിൽ വച്ച് ഉണ്ടായിരുന്നു.ഇതിന് പ്രതികാരമായി പ്രതി തോർത്തിൽ കല്ല് കെട്ടി ഹെൽമറ്റുമായി കാത്തിരിക്കുകയായിരുന്നു. രാത്രി 8.45 ഓടെ കമ്പിൽ എത്തിയ ബസ്സിലേക്ക് പ്രതി കയറുകയും ബസ്സ് ജീവനക്കാരെ മർദ്ദിക്കാൻ ആരംഭിക്കുകയുമായിരുന്നു.ഇത് കണ്ട് തടയാൻ ശ്രമിച്ച ബസ്സ് യാത്രക്കാരൻ്റെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ഉണ്ടായി. കേസിൽ പ്രതിയായ നണിയൂർ നമ്പ്രം സ്വദേശിനസീറിനെതിരെ മയ്യിൽ പോലിസ് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.