എയിംസ് സ്ഥാപിക്കാൻ കിനാലൂരിൽ 100 ഏക്കർ ഭൂമി ഏറ്റെടുക്കും: മുഖ്യമന്ത്രി

0

എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് കിനാലൂരിൽ 100 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2013-ലെ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ.നിയമ പ്രകാരം പുറപ്പെടുവിച്ച 11(ഒന്ന്) വിജ്ഞാപന പ്രകാരം ഏകദേശം 100 ഏക്കർ(40.6802 ഹെക്ടർ) ഭൂമിയാണ് ഏറ്റെടുക്കുന്നത്. താമരശ്ശേരി താലൂക്കിൽ കിനാലൂർ, കാന്തലാട് വില്ലേജുകളിലായി 93 ഓളം വാസഗൃഹങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നാണ് നിലവിൽ കണക്കാക്കിയിട്ടുള്ളതെന്നും കെ.എം. സച്ചിൻദേവിന് നായമസഭയിൽ രേഖാമൂലം മറുപടി നൽകി.

2013-ലെ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ. നിയമത്തിലെ വകുപ്പ് 11(നാല്) പ്രകാരം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട കൈമാറ്റങ്ങളും ബാധ്യതപ്പെടുത്തലുകളും പാടില്ല. നിലവിൽ ഈ ഭൂമി ഏറ്റെടുക്കൽ പദ്ധതി അടിസ്ഥാന വില നിർണയ ഘട്ടത്തിലാണ്. സബ് ഡിവിഷൻ റിക്കാർഡുകളുടെ അംഗീകാരത്തിനും ഫണ്ട് ലഭ്യതക്കനുസരിച്ച് നഷ്ടപരിഹാരതുക കൈമാറുന്നതിനുള്ള നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *