ഉന്നാവോ ബലാത്സംഗ കേസ്; സിആർപിഎഫ് സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

0

ഉന്നാവോ ബലാത്സംഗ കേസ് അതിജീവിതയ്ക്കും മറ്റ് 13 പേർക്കുമുള്ള സിആർപിഎഫ് സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സുരക്ഷാ വിലയിരുത്തലിൽ അതിജീവിതയ്ക്ക് ഇനി ഭയക്കാനില്ലെന്ന റിപ്പോർട്ട് വന്നതോടെയാണ് കേന്ദ്ര സർക്കാർ സുരക്ഷ പിൻവലിക്കാൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ ഹർജി സമർപ്പിച്ചു.


കേസിലെ പ്രതികളുടെയും അവരെ പിന്തുണക്കുന്നവരുടെയും ഭാഗത്ത് നിന്ന് ഇപ്പോൾ അതിജീവിതക്കോ അവരുടെ അഭിഭാഷകർക്കോ ഭീഷണിയില്ല. അതിജീവിതക്കും മറ്റുള്ളവർക്കും സുരക്ഷയൊരുക്കുന്ന സിആർപിഎഫ് സംഘത്തിന് താമസ സൗകര്യമോ ശൗചാലയോ പൊലീസിൽ നിന്ന് ലഭിക്കുന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി കേസിലെ അതിജീവിത അടക്കമുള്ളവർക്ക് അഭിപ്രായം അറിയിക്കാൻ നോട്ടീസ് അയച്ചു. 2019 ഓഗസ്റ്റിൽ സുപ്രീം കോടതിയാണ് ഇവർക്ക് സിആർപിഎഫ് സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകിയത്. അതിജീവിതയ്ക്ക് ഇനി വേണ്ട സുരക്ഷ സംസ്ഥാന പൊലീസ് നൽകണമെന്നാണ് ഇപ്പോൾ കേന്ദ്രം വാദിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *