ചലച്ചിത്രമേഖലയിലെ പരാതി അറിയിക്കാൻ ട്രോൾ ഫ്രീ നമ്പർ: പിന്നിൽ ഫെഫ്ക്ക
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും പരാതികളും അറിയിക്കാനായി ടോൾ ഫ്രീ നമ്പർ. ഫെഫ്ക്കയാണ് ഈ പുതിയ ആവിഷ്ക്കാരത്തിനു പിന്നിൽ. പരാതി അറിയിക്കാൻ 24 മണിക്കൂർ സേവനം ഇന്ന് മുതലാണ് ആരംഭിക്കുന്നത്. ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടൽ. സ്ത്രീകൾ മാത്രമാണ് പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുക.
ലൊക്കേഷനുകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. സ്ത്രീകൾ തന്നെ ആയിരിക്കും പ്രശ്നങ്ങൾ കേൾക്കുന്നതും പരിഹരിക്കുന്നത്. ഇന്ന് വൈകുന്നേരം ടോൾ ഫ്രീ നമ്പർ പ്രവർത്തനം ആരംഭിക്കുമെന്ന് ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. 8590599946 നമ്പറിലെ സേവനം 24 മണിക്കൂറും ലഭ്യമാകും.
പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കിൽ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കും. ഇത് ആദ്യമായമാണ് മലയാളത്തിൽ ഒരു സിനിമ സംഘടന സ്ത്രീകളുടെ പരാതികൾ കേൾക്കാൻ ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്കയിലെ എല്ലാ യൂണിയനുകളും ഈ മാസം ആദ്യം യോഗത്തിൽ പരാതി അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് ഇത്തരമൊരു നീക്കത്തിന് ഫെഫ്ക മുൻകൈ എടുത്തത്.