ഇ​ന്ന് തി​രു​വോ​ണം; മലയാളികൾ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ൽ

0

ഇ​ന്ന് തി​രു​വോ​ണം. പ്ര​തി​സ​ന്ധി​ക​ളും വേ​ദ​ന​ക​ളും മ​റ​ന്ന് സ​മൃ​ദ്ധി​യു​ടെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും തി​രു​വോ​ണം ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍ ഇ​ന്ന് ആ​ഘോ​ഷി​ക്കു​ക​യാ​ണ്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ക്കു​റി പ​ക്ഷേ ഓ​ണ​ത്തി​ന് അ​ത്ര​ തന്നെ പൊലിമയില്ല . മാ​നു​ഷ​രെ​ല്ലാം ഒ​ന്നു​പോ​ലെ ക​ഴി​ഞ്ഞ കാ​ല​ത്തി​ന്‍റെ ഗ​ത​കാ​ല​സ്‌​മ​ര​ണ​ക​ളു​മാ​യാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ ഇ​ന്ന് ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഓ​ണ​ക്കോ​ടി​യും ഓ​ണ​സ​ദ്യ​യും പൂ​ക്ക​ള​വും പു​ലി​ക്ക​ളി​യു​മൊ​ക്കെ​യാ​യി കു​ടും​ബ​ത്തി​നും കൂ​ട്ടു​കാ​ർ​ക്കു​മൊ​പ്പ​മാ​ണ് മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷം.സ​ദ്യ​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും ഓ​ണ​ക്കോ​ടി എ​ടു​ക്കാ​നും പൂ​ക്ക​ൾ വാ​ങ്ങാ​നും ഇ​ന്ന​ലെ ന​ല്ല തി​ര​ക്കാ​ണ് നഗരങ്ങളിൽ ​അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​സ്ത്ര വിപണിയിലും പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് ക​ട​ക​ളി​ലു​മെ​ല്ലാം തി​ര​ക്ക് രാ​ത്രി വ​രെ നീ​ണ്ടു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും ഓണാ​ശം​സ​ക​ൾ നേ​ർ​​ന്നു. സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ഭൂ​ത​കാ​ല​ത്തെ ക്കു​റി​ച്ചു​ള്ള ഹൃ​ദ്യ​മാ​യ ഓ​ർ​മ​ക​ൾ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും അ​ഭി​വൃ​ദ്ധി​യു​ടെ​യും ഭാ​വി​കാ​ലം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള വ​റ്റാ​ത്ത ഊ​ർ​ജ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഓ​ണ​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *