തിരുപ്പതി ലഡ്ഡുവിൽ മീൻ എണ്ണയും, പന്നി കൊഴുപ്പും; സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്
തിരുപതി ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി വിതരണം ചെയ്യുന്ന ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തി. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് ലഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്.
ലഡുവില്‍ മൃഗകൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം ആന്ധപ്രദേശ് മുഖ്യന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ഉയര്‍ത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍സിപി സര്‍ക്കാരിനെ ഉന്നമിട്ടായിരുന്നു ആരോപണം. എന്നാല്‍ പാര്‍ട്ടി ആരോപണം നിഷേധിച്ചിരുന്നു.
വലിയ വിവാദത്തിനാണ് ആരോപണത്തിലൂടെ ചന്ദ്രബാബു നായിഡു തിരികൊളുത്തിയത്. സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാരിന്റെ നൂറാം ദിനം ആഘോഷിക്കുന്ന വേദിയില്‍ വെച്ചായിരുന്നു ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച വൈഎസ്ആര്‍സിപി നേതാവ് സുബ്ബ റെഡ്ഡി രാഷ്ടീയ നേട്ടത്തിന് വേണ്ടി ചന്ദ്ര ബാബു നായിഡും ഏതറ്റം വരെയും പോകുന്നുവെന്നും വിമര്‍ശിച്ചിരുന്നു. ആരോപണത്തില്‍ സുബ്ബ റെഡ്ഡിക്ക് വിജിലന്‍സ് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.