യുപിഎസ്‌സി സിഡിഎസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിഡിഎസ് 2 (Combined Defence Services Examination) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയവർക്ക് ഫലം ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്. 8,796 പേര്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം പരീക്ഷ വിജയിച്ചു. വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സിഡിഎസ് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്. ആര്‍മി ഒന്നാം ഓപ്ഷനായി നല്‍കിയ, പരീക്ഷയില്‍ ജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ https://www.joinindianarmy.nic വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
പരീക്ഷാ ഫലം അറിയാം;
1. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. ഹോം പേജില്‍ നല്‍കിയിട്ടുള്ള UPSC CDS 2 Written test result pdf എന്ന് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
3. സ്ക്രീനില്‍ കാണുന്ന പിഡിഎഫില്‍ നിങ്ങളുടെ റോള്‍ നമ്പറുണ്ടോയെന്ന് പരിശോധിക്കുക
4. ഭാവി ആവശ്യങ്ങള്‍ക്കായി പിഡിഎഫിന്റെ പകര്‍പ്പ് സൂക്ഷിക്കുക.
5. മാര്‍ക്ക് ഷീറ്റുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. മാര്‍ക്ക് ഷീറ്റിന്റെ പകര്‍പ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്: https://www.joinindianarmy.nic