എന്‍സിപിയില്‍ മന്ത്രിമാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കി നേതാക്കള്‍
മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം നാളെ ശരത്ത് പാവാറിനെ നേരിട്ട് അറിയിക്കുമെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രനും വ്യക്തമാക്കി.കേരളത്തില്‍ എന്‍സിപിക്ക് പുതിയ മന്ത്രി എന്ന ഫോര്‍മുല സംസ്ഥാന നേതൃത്വം അംഗീകരിച്ചു. ഇടഞ്ഞു നിന്ന എ കെ ശശീന്ദ്രന്‍ ഒടുവില്‍ പാര്‍ട്ടിക്ക് വഴങ്ങി എന്നാണ് പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ടു വര്‍ഷത്തെ കരാറിനെ കുറിച്ച് അറിയില്ലെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു.