പാനൂരിൽ വിദ്യാർത്ഥി സംഘർഷം; കേസെടുക്കാനുള്ള തീരുമാനത്തിൽ പൊലീസ്
പാനൂരിൽ വീണ്ടും പ്ലസ് ടു- പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ജംഗ്ഷനിൽ ഏറ്റുമുട്ടിയ വിദ്യാർത്ഥികളെ ടാക്സി ഡ്രൈവർമാരും, വ്യാപാരികളും ചേർന്ന് പിടിച്ചു മാറ്റി. പാനൂരിൽ ഇത് മൂന്നാം തവണയാണ് പ്ലസ്‌ടു – പ്ലസ് വൺ വിദ്യാർത്ഥികൾ ഏറ്റുമുട്ടുന്നത്.വിദ്യാർത്ഥികൾക്കെതിരെ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
കെ.കെ.വി.എം എച്ച്.എസ്.എസിലെ പ്ലസ് ടു – പ്ലസ് വൺ വിദ്യാർത്ഥികളാണ് ഉച്ചയോടെ തമ്മിലടിച്ചത്. ടൗൺ ജംഗ്ഷനിൽ ഹെൽമറ്റ് അടക്കമുള്ള സാധനങ്ങൾ ഉപയോഗിച്ച് ഭീകരാന്തരീഷം സൃഷ്ടിച്ചായിരുന്നു തമ്മിലടിച്ചത്. സമീപത്തെ ടാക്സി ഡ്രൈവർമാരും, വ്യാപാരികളും ഓടിയെത്തി വിദ്യാർത്ഥികളെ പിടിച്ചു മാറ്റുന്നതിനിടെ ടാക്സി ഡ്രൈവർ മനീഷിന് പുറത്ത് ഹെൽമറ്റ് കൊണ്ടുള്ള അടിയുമേറ്റു.