ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരന് അപകടത്തിൽ ഗുരുതര പരിക്ക്

0

വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു. ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുതവരൻ ജെൻസണും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകുന്നേരം വാനും കോഴിക്കോട് കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
വാൻ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജെൻസന്റെ ആരോ​ഗ്യസ്ഥിതിആശങ്കജനകമാണ്. തീവ്രപരിചരണവിഭാ​ഗത്തിൽ വെന്റിലേറ്ററിലാണ് യുവാവുള്ളത്. ജെൻസണായിരുന്നു വാഹനമോടിച്ചത്.മുണ്ടക്കെയിലും ചൂരൽമലയിലുമുണ്ടായ ഉരുൾ പൊട്ടലിൽ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ജോലിസ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയംഅതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാൽ ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുൾ ശ്രുതിയുടെ ജീവിതത്തിൽ ദുരന്തം വിതച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *