രാഹുൽ വിദേശത്ത് എത്തിയാൽ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നു; അമിത് ഷാ

0

രാജ്യത്തെ വിഭജിക്കാന്‍ ഗൂഢാലോചന നടത്തുന്ന ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതും രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതും രാഹുലിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ശീലമായി മാറിയിരിക്കുന്നുവെന്ന് അമിത് ഷാ. നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണക്കുന്നതും, വിദേശത്ത് ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തുന്നതും രാജ്യത്തിനു ഭീഷണിയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത് വന്നത്.


പ്രാദേശികത, മതം, ഭാഷാപരമായ വ്യത്യാസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ് രാഹുലിന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് സംസാരിക്കുക വഴി കോണ്‍ഗ്രസിന്റെ സംവരണ – വിരുദ്ധ മുഖം ഒരിക്കല്‍കൂടി വെളിവാക്കുകയാണ് രാഹുല്‍. അദ്ദേഹത്തിന്റെ മനസിലുള്ള കാര്യങ്ങളാണ് വാക്കുകളായി പുറത്തേക്ക് വരുന്നത് എന്നും അമിത് ഷാ പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *