പ്രോഗ്രസ്സീവ് ഫിലിം മേക്കർസ് അസോസിയേഷൻ; സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ
പുതുതായി വരുന്ന സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ്. നിലവിൽ നടക്കുന്ന ചർച്ചകളുടെ ഭാഗമല്ല. പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് നല്ലതാണ്. മികച്ച മറ്റൊരു സംഘടന ആണെങ്കിൽ അതിന്റെ ഭാഗമാകുമെന്നും ടൊവിനോ തോമസ് പറഞ്ഞു. നിലവിൽ അമ്മ സംഘടനയുടെ ഭാഗമാണ്. പ്രോഗ്രസ്സീവായ ഏത് കാര്യം സംഭവിക്കുമ്പോഴും അതിൻ്റെ ഭാഗമാവുമെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
ഓണം റിലീസ് ചിത്രം എ ആർ എമ്മിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതിലും ടൊവിനോ തോമസ് പ്രതികരിച്ചു. സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമെന്നും പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നോ എന്ന് സംശയമെന്നും ടൊവിനോ തോമസ് പ്രതികരിച്ചു.